ഫ്‌ളോറിഡ: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ റീജിയണുകളിലും റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി
നടത്തിയ ഫ്‌ളോറിഡ റീജിയണല്‍ കണ്‍വന്‍ഷന്‍ (south East region) വന്‍ വിജയം ആയിരുന്നു.മലയാളീ അസോസിയേഷന്‍ ഓഫ് താമ്പയുടെ അതിഥേയത്തില്‍ ആയിരിന്നു റീജിയന്‍കണ്‍വന്‍ഷന്‍ നടന്നത്.

രീജിയണല്‍ വൈസ് പ്രസിഡന്റ്­ സണ്ണി മാറ്റമനയുടെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ഫൊക്കാനാ പ്രസിഡന്റ്­ ജോണ്‍ പി ജോണ്‍,ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­,നാഷണല്‍ കമ്മറ്റി മെംബര്‍ മാധവന്‍ ബി നായര്‍ , ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ്­ പടവത്തില്‍,മുന്‍ഫൊക്കാനാ പ്രസിഡന്റ്­ കമാന്റര്‍ ജോര്‍ജ് കോരുത് , മുന്‍ ജനറല്‍ സെക്രട്ടറി ഡോ. മാമന്‍ സി ജേക്കബ്­, മുന്‍ RV P മാരായ ചാക്കോ കുരിയന്‍,സ്റ്റിഫന്‍ ലുക്കോസ്, താമ്പ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ഉല്ലാസ് ഉലഹന്നാന്‍, പ്രസിഡന്റ്­ വര്‍ഗിസ്മാണി , ഒര്‍ലാന്റോ മലയാളീ അസോസിയേഷനു വേണ്ടി പ്രസിഡന്റ്­ സാബു അന്റണി , കൈരളി ആര്‍ട്‌സ് ക്ലബ്­ പ്രസിഡന്റ്­ എബ്രഹാം കളത്തില്‍, സെക്രട്ടറി അനില്‍ വര്‍ഗിസ്,ജോയിന്റ്‌സെക്രട്ടറി ചെറിയാന്‍ മാത്യു തുടങ്ങിവര്‍ സംസാരിച്ചു.

വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെയധികം ജനോപകാരപ്രദമാണെന്നും, എന്നും മനുഷ്യമനസ്സുകളില്‍ ഫൊക്കാനയുടെ സ്ഥാനം മുന്‍ പന്തിയിലാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്­ ജോണ്‍ പി ജോണ്‍ പറയുകയുണ്ടായി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്തു. ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങളെ പറ്റി ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ വിവരിക്കുകയുായി. ഫൊക്കാന കണ്‍വന്‍ഷന് ഫ്‌ളോറിഡയിലെ മലയാളി സംഘടനകളും കുടുംബങ്ങളും നല്‍കുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും പോള്‍ കറുകപ്പള്ളില്‍ നന്ദി പറയുകയുായി. പൊതുയോഗത്തിനു ശേഷം വര്‍ണ്ണ മനോഹരമായ കലാമേളയും നടത്തപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here