ഫിലാഡല്‍ഫിയ: തമ്പി ചാക്കോ പ്രസിഡന്റായി മത്സരിക്കുന്ന ടീമിന് പിന്തുണ അറിയിച്ചുകൊണ്ട് 2016-18 ലേക്കുള്ള ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേയ്ക്ക് ട്രഷററായി വാഷിംഗ്ടണില്‍ നിന്നുള്ള സനല്‍ ഗോപിനാഥ് മത്സരിക്കുന്നു.

വാഷിംഗാടണ്‍, മെരിലാന്റ് ഭാഗത്തുള്ള പ്രമുഖ സംഘടനകളായ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ന്റെയും, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ന്റെയും സജീവപ്രവര്‍ത്തകനും ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും ദീര്‍ഘകാലപ്രവര്‍ത്തകനുമായ സനല്‍ ഗോപിനാഥ് വിവിധ കണ്‍വെന്‍ഷുകളില്‍ മുഖ്യഉത്തരവാദിത്വമേറ്റെടുത്ത് വിജയിപ്പിച്ചിട്ടാണ്.

പൊതുപ്രവര്‍ത്തകന്‍, സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സനല്‍ ഗോപിനാഥിന് കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, എന്‍എസ്എസ് ഓഫ് യുഎസ്എ തുടങ്ങിയ സംഘടനകളുടെ കണ്‍വെന്‍ഷുകള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള അവസരം കൈവന്നിട്ടുണ്ട്. കലാകായിക രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ചെണ്ടമേളത്തില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.

തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയായില്‍ നിന്നുള്ള സുധ കര്‍ത്ത, അലക്‌സ് തോമസ് ജോര്‍ജ്ജ് ഓലിയ്ക്കല്‍, ബോബി ജേക്കബ് തുടങ്ങിയവര്‍ വാഷിംഗ്ടണ്‍ ഡിസിയിലെത്തി ഡോക്ടര്‍ പാര്‍ത്ഥസാരഥി പിള്ളയുടെ ഭവനത്തില്‍ സമ്മേളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. അസോസിയേഷനുകളില്‍ നിന്നുള്ള സനല്‍ ഗോപിനാഥ്, സണ്ണി വൈക്ലിബ്, പിപിന്‍ രാജ്, ജേക്കബ് വറുഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.getNewsImages (3)

LEAVE A REPLY

Please enter your comment!
Please enter your name here