ഫൊക്കാനാ ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കിഡ്‌നി ഫെഡറേഷന്‍ അയിരത്തിഒന്നു ഡോളര്‍ നല്‍കി കിഡ്‌നി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നു.

ഫൊക്കാനാചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ഫൊക്കാനാ പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുന്‍പന്തി യില്‍ തന്നെ. പുത്തന്‍ പുതിയ ആശയങ്ങളുമയി തന്നെ ആയിരികും എന്നും ഫൊക്കാനാ ജനങ്ങളിലെക്ക് എത്തുന്നത്. എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. നല്ല ശമരിയാക്കാരനെ നയിച്ചത് ഇതേ വികാരമാണ്.

ആതുരസേവനത്തിന്റെ ഭാഗമായണ് കിഡ്‌നി ഫെഡറേഷന്‍ ഫൊക്കാനായുടെ സ്വാന്തനം നല്‍കുന്നത്. അമേരിക്കന്‍ മലയാളി മാധ്യമ കൂട്ടായ്മ അയ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ദേശീയ ഉദ്ഘാടനവും, ന്യൂ യോര്‍ക്ക് പ്രവര്‍ത്ത നോദ്ഘാടാനവും ന്യൂയോര്‍ക്കി നടത്തിയ അവസരത്തില്‍ കിഡ്‌നി ഫെഡറേഷന്റെ ഫാദര്‍ ഡേവിസ് ചിറമേല്‍ പങ്ക്ടുത്തപ്പോള്‍ ആണ് ഫൊക്കാനാ ഈ സഹായം നല്‍കിയത്.

കിഡ്‌നി ഫെഡറേഷന്‍ എന്ന പേരില്‍ ആഗോളവ്യാപകമായി ഈ പ്രസ്ഥാനം ഇന്ന് പടര്‍ന്ന് പന്തലിച്ച് പ്രവര്‍ ത്തിച്ച് വരുന്നു.

സ്‌നേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാന്‍ അമേരിക്കന്‍ മലയാളി സമൂഹത്തോട് അച്ചന്‍ അഭ്യര്‍ത്ഥിക്കുന്നു. നിസ്വാര്‍ത്ഥമതികളായ ഇവരുടെ ജീവിതം കൊണ്ട് കാണിച്ചു തന്ന കനല്‍ വഴികളെ ഭൂമിയെ സമ്പന്നമാക്കുവാന്‍ സര്‍വ്വമതസ്ഥരോടും നാം കരുണ കാണിക്കേണ്ടിയിരിക്കുന്നു.

ഈ സഹനത്തിന്റെ കരുതലുകളിലൂടെ സഞ്ചരിച്ചതുകൊണ്ടാവണം സ്വന്തം വൃക്ക, താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ലോകത്തിന്റെ ഏതോ കോണിലുള്ള ഒരു മനുഷ്യന് ദാനം ചെയ്യുവാന്‍ ഫാദര്‍. ഡേവിസ് ചിറമേലിനു തോന്നിയത്.

ഫൊക്കാനാ വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് കിഡ്‌നി ഫെഡറേഷന്‍ അയിരത്തിഒന്നു ഡോളര്‍ നല്‍കി കിഡ്‌നി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുന്നതയി അറിയിച്ചു. ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാര്‍കെ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, രീജനല്‍ വൈസ് പ്രസിഡന്റ് മാരായ ജോസ്‌കാനട്ട്, ജോര്‍ജ് ഓലിക്കല്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സുധാ കര്‍ത്താ, തമ്പി ചാക്കോ എന്നിവര്‍ പങ്ക്ടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here