കാനഡ ∙ 2016 ജൂലായിൽ നടക്കുന്ന ഫൊക്കാന അന്തർദേശിയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സാഹിത്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഫൊക്കാന പ്രസിഡണ്ട് ജോൺ പി ജോൺ, കൺവൻഷൻ ചെയർമാൻ ടോമി കൊക്കാടൻ, ജോൺ ഇളമത, സാഹിത്യ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ സാഹിത്യ സമ്മേളനം, ചിരി അരങ്ങ്, കവി അരങ്ങ് എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിസ്സിസ്സാഗ 5100 Maingate Dr. Unit 3 യിൽ കൂടിയ യോഗമാണ് യോഗം തീരുമാനങ്ങൾ അറിയിച്ചത്.

ചിരിയും, ചിന്തയും ഉയർത്തുന്ന ചിരി അരങ്ങ് സംഘടിപ്പിക്കുന്നതിനായി കാനഡയിലെ പ്രശസ്ത നർമ്മ സാഹിത്യകാരനായ അലക്സ് അബ്രാഹാമിനെ ചുമതലപ്പെടുത്തി. സാഹിത്യ സമ്മേളനത്തിന്റെ ചുക്കാൻ പിടിക്കുന്നതിനായി നോർത്ത് അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരായ ജോൺ ഇളമത നിർമ്മല തോമസ്‌ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജയശങ്കർ പിള്ള എന്നിവരെ ചുമതലപ്പെടുത്തി.

കവി അരങ്ങ് ഭാരവാഹികളായി മലയാളം, സംസ്കൃതം ഭാഷാ പണ്ഡിതനും, കവിയും കഥാകൃത്തുമായ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയെയും, പ്രശസ്ത സാഹിത്ത്യകാരനായ സുരേഷ് നെല്ലികോടിനെയും ചുമതലപ്പെടുത്തി. നോർത്ത് അമേരിക്കയിലെയും കേരളത്തിലെയും സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന സെമിനാറുകളും, ചർച്ചകളും, പഠന ശിബിരവും മലയാള ഭാഷയ്ക്ക്‌ നല്കുന്ന ഏറ്റവും വലിയ സംഭാവന ആയിരിക്കും എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. എപ്രിൽ 29 വെള്ളിയാഴ്ച വൈകിട്ട് 07 :30 നു സാഹിഹ്യവേദിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വീണ്ടും യോഗം കൂടുവാനും തീരുമാനിച്ചു.

സാഹിത്യ സമ്മേളനത്തോടനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – ടോമി കൊക്കാടൻ : 647 892 7200, ജോൺ ഇളമത : 905 848 0698, വെബ്സൈറ്റ് – / http://www.fokanaonline.com/contact-us/

LEAVE A REPLY

Please enter your comment!
Please enter your name here