ഫൊക്കാനായുടെ 2018 ലെ കണ്‍വെന്‍ഷന്റെ നേതൃത്വനിരയിലേക്ക് കാനഡയില്‍ നിന്നും സണ്ണി ജോസഫ് പാണ്ടിയമ്മാക്കല്‍ മത്സരിക്കുന്നു.

ഫൊക്കാനയുടെ ഇപ്പോഴത്തെ ജോയിന്റ് ട്രഷറര്‍ ആയ സണ്ണി ജോസഫ്, ടൊറാന്റോ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വാഗ്മിയും, സംഘാടകനും, നല്ലൊരു കലാപ്രവര്‍ത്തകനും കൂടിയാണ്. ടൊറാന്റോയിലെ സീറോ മലബാര്‍ ചര്‍ച്ചയിലൂടെ 1996-ല്‍ പൊതുരംഗത്തെത്തിയ സണ്ണി ജോസഫ്, പ്രഗത്ഭനായ ട്രഷറര്‍ എന്ന് പേരെടുത്തിരുന്നു. പള്ളിയുടെ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ച സണ്ണി ജോസഫ്, ടൊറാന്റോ മലയാളി സമാജത്തിന്റെ നിലവിലുള്ള സെക്രട്ടറിയാണ്.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള സംഘടന എന്ന നിലയിലും സ്വന്തമായി രണ്ടു കെട്ടിടങ്ങളുള്ള സാമ്പത്തിക അടിത്തറയുള്ള സംഘടനയായി ടൊറാന്റോ മലയാളി സമാജത്തിന്റെ കരുത്തുറ്റ മുന്നേറ്റത്തില്‍ 2013, 2014 വര്‍ഷങ്ങളിലെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി ജോസഫ്, 2016 ല്‍ ജൂലൈയില്‍ കാനഡയില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് ജോണ്‍.പി. ജോണിന്റെ നേതൃത്വത്ത്വവുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനയുടെ 2016-18 ലെ പ്രസിഡന്റായി മത്സരിക്കുന്ന തമ്പി ചാക്കോയുടെ നേതൃത്വത്തിന് സണ്ണി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.

സംഘടനകളുടെ പ്രവര്‍ത്തനക്ഷമതയിലൂടെ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കുവാന്‍ കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്ന സണ്ണി ജോസഫ്, ഫൊക്കാനയുടെ നേതൃത്വത്തിലെത്തുന്നത് സംഘടനയ്ക്ക് ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here