ന്യൂജഴ്സി ∙ ഫൊക്കാനയ്ക്ക് പുതിയ ദിശാബോധം നൽകി കെട്ടുറപ്പുളള സംഘടനയാക്കാൻ മാധവൻ ബി. നായർ. 2016–2018 കാലയളവിൽ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുവാൻ സുഹൃത്തുക്കളുടെ എംബിഎൻ ആയ മാധവൻ ബി. നായർ അരയും തലയും മുറുക്കി രംഗത്ത് ഫൊക്കാനയിലെ ഒരു പ്രമുഖ അംഗ സംഘടനയായ മഞ്ച് അഭിമാനപുരസരം മാധവൻ ബി. നായരെ എൻഡോഴ്സ് ചെയ്യുന്നതായി പ്രസിഡന്റ് സജി മോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. ഫൊക്കാനയുടെ ഭൂരിപക്ഷം വരുന്ന അംഗ സംഘടനകളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കിയശേഷമാണ് എൻഡോഴ്സ്മെന്റ്സ് ഇവർ പറഞ്ഞു.

ടൊറന്റോയിൽ ജൂലൈ 1 മുതൽ നാല് വരെ നടക്കുന്ന അന്തർദേശീയ കൺവൻഷനിൽ വെച്ചാണ് ഡെലിഗേറ്റ്സ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുക.

നിലവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായ മാധവൻ ബി. നായർ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ ‘നാമ’ത്തിന്റെ സ്ഥാപകനും ഇപ്പോൾ ചെയർമാനുമായ മാധവൻ ബി. നായർ ഇൻഡോ അമേരിക്കൻ കൾച്ചറൽ അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് അംഗവുമാണ്.

അമേരിക്കൻ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടി ക്ലബിന്റെ പ്രസിഡന്റായും സ്വന്തമായി ഫിനാൻഷ്യൽ സ്ഥാപനമുളള മാധവൻ ബി. നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാർട്ടേർഡ് ഫിനാൻഷ്യൽ കൺസൾട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവൻ ബി. നായരെ തേടിയെത്തിയിട്ടുളള പുരസ്കാരങ്ങൾ നിരവധിയാണ്.

മലയാളി സംഘചേതനയുടെ പ്രതീകമായ ഫൊക്കാന 1983 ൽ കൊളുത്തിയ സാംസ്കാരിക ദീപം അണയാതെ മുന്നോട്ട് കൊണ്ടു പോകുവാൻ ആത്മാർത്ഥ മായി ശ്രമിക്കുമെന്ന് മാധവൻ ബി. നായർ പറഞ്ഞു. ഈ പ്രസ്ഥാനത്തെ ഇതുവരെ നയിച്ചവരെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നു. പുതുതലമുറയെ സംഘടനയിലേക്ക് കൊണ്ടു വരുവാൻ ആത്മാർത്ഥമായ ശ്രമം നടത്തും. സംഘടനകളെ തമ്മിൽ കൂട്ടിയിണക്കി വിശ്വസാഹോദര്യം പ്രോത്സാഹിപ്പിക്കും. രണ്ട് വർഷത്തിലൊരിക്കലെ കൺവൻഷൻ കൂടാതെ സമൂഹത്തിന് ഗുണകരമായ കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. കഴിവ് പ്രകടിപ്പിക്കുന്നവരെയും ബിസിനസ് താല്പര്യമുളളരെയും പ്രോത്സാഹിപ്പിക്കും.

പ്രസ്ഥാനം ഇതേ വരെ കണ്ടിട്ടില്ലാത്ത ആഢ്യത്വവും പ്രൗഢിയും വിളിച്ചോ തുന്ന ഒരു ന്യുജഴ്സി കൺവൻഷനുമായി കാത്തിരിക്കുക എന്നും മാധവൻ ബി. നായർ സൂചിപ്പിച്ചു.

വാർത്ത ∙ ജോർജ് തുമ്പയിൽ

LEAVE A REPLY

Please enter your comment!
Please enter your name here