womenforumcommitteeഅമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാന  ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ്  ഫോക്കാനടെ  ലക്ഷ്യം. ഇതിന്റെ    ഭാഗമയി ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നു. എല്ലാ റീജനൽ കണ്‍വെൻഷനിലും   ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നെത്രിതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നുണ്ടന്ന്  വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്  അറിയിച്ചു.
അവയവദാനം സര്‍വ്വദാനാല്‍ പ്രധാനം എന്ന ഒരു ചിന്താ ഈ  കലഖട്ടത്തിന്റെ അവിശ്വമാണ് . അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം മലയാളികളിൽ  എത്തിക്കുക  എന്നതാണ് വിമന്‍സ്‌ ഫോറത്തിന്റെ  ഉദ്ദേശം.
 വിമന്‍സ്‌ ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,ശോശാമ്മ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ലത കറുകപ്പള്ളില്‍(വൈസ്‌ പ്രസിഡന്റ്‌,)ജെസ്സി ജോഷി (സെക്രട്ടറി),ബാല വിനോദ്‌ (ട്രഷറര്‍),ജെസ്സി കാനാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി)റെനി ജോസ്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവർ  അറിയിച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here