സലിം : ഫോമാ ന്യൂസ് ടീം

ഫോമയുടെ ഹെല്പിങ് ഹാൻഡ്‌സ് പദ്ധതിയുടെ ന്യൂയോർക്ക് മേഖല  മെമ്പർഷിപ് ക്യാമ്പയിൻ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്  ക്യൂൻസിലുള്ള  സന്തൂർ റെസ്റ്റാറ്റാന്റിൽ വെച്ച്   2021 മാർച്ച് 21 നു  നടന്ന ചടങ്ങിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് ചെയർമാൻ സാബു ലൂക്കോസിന് സംഭാവന കൊടുത്തുകൊണ്ട്  സെനറ്റർ കെവിൻ തോമസ്  ഉദ്‌ഘാടനം നിർവഹിച്ചു.

ചടങ്ങിൽ  ഫോമാ യൂത്ത് ഫോറം അഡ്വൈസറി &  നാഷണൽ കോഓർഡിനേറ്റർ  അജിത് കൊച്ചുകുടിയിൽ എബ്രഹാം ഫോമാ ഹെല്പിങ് ഹാൻഡ്‌സ് സെക്രട്ടറി ബിജു ചാക്കോയ്ക്ക് മെമ്പർഷിപ് തുക സംഭാവന ചെയ്തു കൊണ്ട്  ഫോമാ ഹെല്പിങ് ഹാൻഡ്‌സിൽ  അംഗത്വം സ്വീകരിച്ചു .  ന്യൂയോർക്ക് കേന്ദ്രീകരിച്ചു സമഭാവനയുടെ പ്രതീകമായി പ്രവർത്തിക്കുന്ന, ജീവകാരുണ്യത്തിനും സാമൂഹ്യപ്രവർത്തനത്തിനുമായി  നിലകൊള്ളുന്ന എക്കോ (Enhanced Community through  Harmonious Outreach) എന്ന സംഘടനയുടെ നാമത്തിൽ ഡോ: തോമസ് മാത്യുവും  1500 ഡോളർ  നൽകി  ഫോമാ ഹെല്പിങ്  ഹാൻഡ്‌സിൽ അംഗത്വം സ്വീകരിച്ചു.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ബിനോയ് തോമസും ഹെല്പിങ് ഹാൻഡ്‌സ് കമ്മ്യൂണിറ്റി ലയ്സൺ വിജി എബ്രഹാമും സംയുക്തമായി നടത്തിയ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് മെമ്പർഷിപ് കാമ്പയിനിൽ  പങ്കെടുത്ത് കൊണ്ട് ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വിമൻസ് ചെയർപേഴ്സൺ മിനോസ് എബ്രഹാം 1000 ഡോളർ സംഭാവന ചെയ്തു.

നിർദ്ധനരും,ആലംബഹീനരും,അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ ജീവിത പ്രതിസന്ധികളിൽ ഒരു കൈത്താങ്ങാകുവാനും,  ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയാണ്  ഹെല്പിങ് ഹാൻഡ്. ആദ്യമായാണ് ഒരു മലയാളി അസോസിയേഷൻ ഇത്തരമൊരു    ഒരു സഹായ പദ്ധതി നടപ്പിലാക്കുന്നത്. നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി  ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക്  https://fomaahelpinghands.org  എന്ന വെബ്സൈറ്റിലൂടെ                    സംഭാവനയായി നൽകി ഹെല്പിങ് ഹാന്റിൽ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക.

അന്തരിച്ച ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ആയിരുന്ന ഗായകൻ സോമസുന്ദരത്തിന്റെ കുടുംബത്തിന്  സഹായം നൽകിക്കൊണ്ടാണ് ഹെല്പിങ്  ഹാൻഡ്‌സിന്റെ  ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തുടക്കം  കുറിച്ചത്.

ഇതിനോടകം അമേരിക്കയിലെ വിവിധ മേഖലകളിൽ നിന്ന് രണ്ടായിരത്തിനുമേൽ പേർ സഹായ സന്നദ്ധരായി ഹെല്പിങ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് ഹെല്പിങ് ഹാന്റ് ചെയർമാൻ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവർ അറിയിച്ചു.

ദാനശീലരായ  സന്മനസ്സുള്ള എല്ലാ മലയാളികളും ഒറ്റക്കെട്ടായി ഫോമാ ഹെല്പിങ് ഹാൻഡ്‌സ് എന്ന ഈ ബൃഹത്‌സംരംഭത്തിൽ  അംഗത്വം എടുത്തു വിജയിപ്പിക്കണമെന്ന്

ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ ഹെല്പിങ് ഹാന്റിന്റെ നാഷണൽ കോർഡിനേറ്റർ ഗിരീഷ് പോറ്റി , ചെയർമാൻ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here