(സലിം : ഫോമാ ന്യൂസ് ടീം )

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള സാമാജികരെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6ന് നടന്നു. 74 .2 ശതമാനം സമ്മതിദായകർ പങ്കെടുത്ത, ആവേശകരമായി നടന്ന പോരാട്ടത്തിൽ 140 നിയമ സഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. തുടർഭരണം അഭ്യർത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും,ഭരണമാറ്റം ആവശ്യപ്പെട്ടും, ഭരണം പിടിച്ചെടുക്കാനും ഐക്യ ജനാധിപത്യ മുന്നണിയും, ഇരുമുന്നണികളുടെയും ദൗർബല്യവും, പോരായ്‌മകളും മുതലാക്കി നേട്ടങ്ങൾ കൊയ്യാൻ ഭാരതീയ ജനതാ പാർട്ടിയും കച്ചമുറുക്കി അംഗത്തിനറങ്ങിയ കേരള തെരെഞ്ഞെടുപ്പ് പോരാട്ടത്തെ എല്ലാവരും വളരെ ആകാക്ഷയോടെയാണ് നോക്കി കാണുന്നത്.

മൂന്ന് മുന്നണികളുടെയും അഭിപ്രായങ്ങളും ജയപരാജയ സാദ്ധ്യതകൾ അറിയാനും, തെരെഞ്ഞെടുപ്പാനന്തര കേരളം എന്തായിരിക്കുമെന്ന് കേൾക്കാനും ഫോമാ രാഷ്ട്രീയ സമിതിയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പാനന്തര ജയപരാജയങ്ങളെ വിലയിരുത്താനായി നടത്തുന്ന രാഷ്ട്രീയ സംവാദം ഇന്ന് വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8.30 നു നടക്കുന്നു.

സംവാദത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി കായംകുളം എം.എൽ.എ അഡ്വ: പ്രതിഭ, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്, ഭാരതീയ ജനാധിപത്യ പാർട്ടിക്കായി രാഷ്ട്രീയകാര്യ വക്താവ് ശ്രീ ബി.രാധാകൃഷ്ണ മേനോൻ എന്നിവരും സംബന്ധിക്കും. ജോർജ്ജ് എബ്രഹാം , ഇ.എം.സ്റ്റീഫൻ, സുരേഷ് നായർ എന്നിവരുടെ പാനലായിരിക്കും സംവാദത്തെ നയിക്കുക. അരൂർ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥിയും, പ്രസിദ്ധ ഗായികയുമായ ശ്രീമതി ദലീമ ജോജോ സംവാദത്തിൽ പങ്കെടുത്ത് ആശംസകൾ നേരും.

തെരെഞ്ഞെടുപ്പാനന്തര കേരള രാഷ്ട്രീയ ഭാവിയെ കുറിച്ചും, മുന്നണികളുടെ വിലയിരുത്തലുകളും ഗൗരവമായി ചർച്ച ചെയ്യാൻ പോകുന്ന സംവാദത്തിൽ എല്ലാ രാഷ്ട്രീയ പ്രബുദ്ധരായവരും താഴെ കാണുന്ന സൂം ലിങ്കിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ രാഷ്ട്രീയ കാര്യ സമതി ചെയർമാൻ സജി കരിമ്പന്നൂർ,

ഭാരവാഹികളായ എ.സി.ജോർജ്ജ്, ഷിബു പിള്ള, സ്കറിയ കല്ലറക്കൽ, ലോണാ എബ്രാഹാം, പോൾ ഇഗ്‌നേഷ്യസ്, ആന്റോ കവലക്കൽ എന്നിവർ അഭ്യർത്ഥിച്ചു .

സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53

LEAVE A REPLY

Please enter your comment!
Please enter your name here