സലിം : ഫോമാ ന്യൂസ് ടീം 

ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുവിന്റെ പുനരുത്ഥാന സ്മരണകളുണർത്തിയും തിന്മയുടെ മേൽ അവസാന വിജയം നന്മക്കാണെന്നും ലോകത്തോട് ഓർമ്മപ്പെടുത്തിയും   ഈസ്റ്റർ ആഘോഷത്തിന്റെ നിറവിലാണ്.മലയാളികളാകട്ടെ  , സമൃദ്ധിയുടെയും   ഐശ്യര്യത്തിന്റെയും പ്രാർത്ഥനയും, പുതുവർഷ സ്വപ്നങ്ങളുമായും   വിഷു ആഘോഷങ്ങളിലാണ്. ഇസ്‌ലാം മത വിശ്വാസികൾ തങ്ങളുടെ പരിശുദ്ധ ഗ്രന്ഥമായ ഖുർ-ആൻ അവതരിക്കപ്പെട്ട മാസമായ റമദാൻ വ്രതാനുഷഠാനങ്ങൾ കൊണ്ടും, പ്രാർത്ഥനകൾ കൊണ്ടും, ദാന ധർമങ്ങൾ കൊണ്ടും ആചരിക്കുകയാണ്.

ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാന പ്രമാണമായ മത സാഹോദര്യത്തെ ഉയർത്തിപ്പിടിച്ചും, സ്നേഹ സന്ദേശങ്ങളുടെ മഹത്വമുൾക്കൊണ്ടും ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ശനിയാഴ്ച വൈകിട്ട് 9  നു കൊണ്ടാടുന്നു.

ചടങ്ങിൽ  സീറോ മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത പ്രഥമ നിയുക്ത കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ  മോറോൻ മാർ ബസേലിയോസ്‌ ക്ലീമിസ്,   ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും, മുൻ മിസോറാം ഗവർണ്ണരും പൊതുജന സേവകനുമായ കുമ്മനം രാജശേഖരൻ, മുസ്ലിം പണ്ഡിതനും, പൊതുകാര്യ പ്രസക്തനുംയാ  പാണക്കാട് സയ്യിദ് സാദിക്  അലി ശിഹാബ്  തങ്ങൾ എന്നിവർ  ആശംസകൾ നേരും..

ചടങ്ങിന്റെ അവസാന ഭാഗമായി പിന്നണി ഗായകരായ പ്രകാശ് ബാബു , അഷിത ബാബു , സിജി ആനന്ദ് , നന്ദിത , ആക്സ രഞ്ജി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കും

മതസാഹോദര്യത്തിന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചും , ശാന്തിയും സമാധാനവുമുള്ള, ഒത്തോരുമയോടെ വർത്തിക്കുന്ന ലോകത്തെ വരവേൽക്കാനും,  ഫോമയുടെ ഈസ്റ്റർ-വിഷു-റമദാൻ ആഘോഷങ്ങൾക്കായി ഏപ്രിൽ 17 ശനിയാഴ്ച്ച വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9  നു  നടക്കുന്ന  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷ ചടങ്ങുകളിൽ

 എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.

സൂം മീറ്റിംഗ് ഐ.ഡി.: 958 035 372 53

LEAVE A REPLY

Please enter your comment!
Please enter your name here