( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

ആതുര സേവന രംഗത്തെ മാലാഖമാരെ ഏകോപിക്കാനും, ആവശ്യമായ സഹായങ്ങൾ എത്തിക്കാനും, ഫോമയുടെ നേതൃത്വത്തിൽ രൂപം കൊണ്ട  നഴ്‌സിംഗ് സമിതി, വിവിധ വിഭാഗങ്ങളിലേക്ക് പ്രഥമ നഴ്‌സിംഗ് എക്സലന്റ്സ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ആതുര സേവന  രംഗത്ത് , ഏതു പ്രതിസന്ധിയിലും തളരാതെ പ്രവർത്തിക്കുന്ന നഴ്‌സുമാക്ക് പ്രോത്സാഹനവും,  ഊർജ്ജവും നൽകുന്നതിനും, അവരെ കൂടുതൽ കർമ്മ നിരതരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫോമ നഴ്‌സിംഗ് ഫോറം അവാർഡുകൾ നൽകുന്നത്.

അവാർഡിന് പരിഗണിക്കുന്ന വിഭാഗങ്ങൾ:

1. അക്യൂട്ട് കെയർ / ഇൻപേഷ്യന്റ് / ആംബുലേറ്ററി ക്ലിനിക്

2. കമ്മ്യൂണിറ്റി സേവനം / സന്നദ്ധപ്രവർത്തകർ

3. നഴ്‌സ് അധ്യാപകൻ / നേതൃത്വം

4. സീനിയർ മോസ്റ്റ് നഴ്സ് (LPN / RN)

അമേരിക്കയിലും,  കാനഡയിലും നിലവിൽ പ്രാക്ടീസ് ചെയ്യുന്ന  രജിസ്റ്റർ ചെയ്ത  നഴ്സുമാരെയാണ് 1,2,3 വിഭാഗങ്ങളിലേക്ക് അവാർഡിന്   പരിഗണിക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് നൽകിയ സംഭാവനകൾ, നഴ്സിംഗ് തൊഴിലിനോടുള്ള പ്രതിബദ്ധത, പ്രവൃത്തി രംഗത്തെ വൈദഗ്ദ്ധ്യം, നഴ്‌സിംഗ് തൊഴിലിൽ ഒരു മാതൃകയായുള്ള സേവനം  തുടങ്ങിയ മാനദണ്ഡങ്ങളെ  അടിസ്ഥാനമാക്കിയായിരിക്കും അവാർഡിന് തെരഞ്ഞെടുക്കുക. ഏതെങ്കിലും വിഭാഗത്തിൽ നേടിയിട്ടുള്ള പ്രത്യേക സർട്ടിഫിക്കറ്റിനു  (  Specialty Certification) മുൻഗണയുണ്ടെങ്കിലും നിബന്ധമില്ല.

അമേരിക്കയിലും, കാനഡയിലും 40 വർഷത്തിലേറെ തൊഴിൽ പരിചയമുള്ള, നിലവിൽ ജോലി ചെയ്യുന്നവരെയോ, വിരമിച്ചവരെയോ (എൽപിഎൻ / ആർ‌എൻ) ആണ് വിഭാഗം നാലിൽ  ( സീനിയർ മോസ്റ്റ് നഴ്സ്) അവാർഡിനായി പരിഗണിക്കുക.

മറ്റു നിബന്ധനകൾ

1. എല്ലാ അപേക്ഷകളും ഫോമാ എക്സിക്യൂട്ടീവും, നഴ്സസ് ഫോറം കമ്മിറ്റിയും  അവലോകനം ചെയ്യും

2  സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

2. സമർപ്പിക്കപ്പെട്ട അപേക്ഷകർ അവാർഡിനായി നിർദ്ദേശിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന്  സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷമേ അപേക്ഷകൾ സ്വീകരിക്കൂ.

3. നാമനിർദ്ദേശം ചെയ്യപ്പെട്ട വിഭാഗത്തിൽ സ്തുതർഹ്യമായ- മാതൃകാപരമായ കഴിവുകൾ, അപേക്ഷകർ പ്രകടിപ്പിച്ചിരിക്കണം.

4. സമിതിയുടെ തീരുമാനം  ഇ-മെയിൽ വഴി അപേക്ഷകരെ  അറിയിക്കും

5  അവാർഡിനർഹമായവരുടെ  പേരുകൾ, അവാർഡ് ദാന ചടങ്ങിൽ പ്രഖ്യാപിക്കും.

അവാർഡിനായി നാമ നിർദ്ദേശം ചെയ്യാനുള്ള അവസാന തീയതി 2021  ഏപ്രിൽ 25 (പസിഫിക് സ്റ്റാൻഡേർഡ് സമയം രാത്രി 12 ).

അപേക്ഷകൾ താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ   പേര്, പാസ്പോര്ട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതാണ്. നിങ്ങൾക്ക് സ്വന്തം അപേക്ഷകൾ സമർപ്പിക്കുകയോ മറ്റുള്ളവരെ നാമനിർദ്ദേശം നൽകുകയോ ചെയ്യാം



ഇമെയിൽ വിലാസം  info@fomaa.org

LEAVE A REPLY

Please enter your comment!
Please enter your name here