( സലിം ആയിഷ : ഫോമാ പി ആർ ഓ )

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു  നിഥിന് കൈത്താങ്ങുമായി ഫോമാ ഹെല്പിങ് ഹാന്റ്.  ഹെൽപ്പിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയ കാംഷികൾ നൽകിയ സംഭാവനകൾ നിഥിന് കൈമാറി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സാധാരണ കുടുംബത്തിൽ പെട്ട നിഥിന്റെ  വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സകൾക്കാവാശ്യമായ ധനം കണ്ടെത്തുക എന്നത് കുടുംബത്തിന് വളരെ ക്ലേശകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫോമാ ഹെൽപ്പിങ് ഹാൻഡ് സഹായ ഹസ്തം നീട്ടിയത്.

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെല്പിങ് ഹാൻഡ്.   നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി  ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക്  https://fomaahelpinghands.org  എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നൽകി ഹെല്പിങ് ഹാന്റിൽ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെല്പിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ്  ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക.

ഫോമ നിർവ്വാഹക സമിതിയും, ദേശീയ സമിതി അംഗങ്ങളും, ഫോമാ ഹെല്പിങ്  ഹാന്റിന്റെ സന്നദ്ധ സേവകരും, അംഗങ്ങളും, മേഖല കോർഡിനേറ്റേഴ്‌സും, റീജിയണൽ വൈസ്പ്രസിഡന്റുമാരും, ആത്മാര്ഥതയോടെ കൈകോർത്തതിന്റെ ഫലമായാണ് നിഥിനെ സഹായിക്കാൻ ഹെല്പിങ് ഹാന്റിനു കഴിഞ്ഞത്.  സഹായിക്കാനും, സംഭാവന നൽകാനും തയ്യാറായ എല്ലാ നല്ല മനസ്കരായവർക്കും , ഫോമയുടെ അഭ്യുദയകാംഷികൾക്കും ഫോമാ എക്സിക്യൂട്ടീവ് സമിതിയും, ഹെല്പിങ് ഹാന്റിന്റെ ഭാരവാഹികളും നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here