സലിം അയിഷ ( ഫോമാ പി.ആർ.ഓ )

ഫോമയുടെ സംസ്കാരിക സമിതിയുടെ പുതിയ ഭാരവാഹിക ളായി  പൗലോസ് കുയിലാടൻ ( ചെയർമാൻ) , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ജിൽസി ഡിൻസ്  ( ജോയിന്റ് സെക്രട്ടറി )ഹരികുമാർ രാജൻ  ( സമിതിയംഗം), നിതിൻ എഡ്മൺടൻ  (സമിതിയംഗം)  എന്നിവരെ തെരെഞ്ഞെടുത്തു.
ഫോമാ ദേശീയ സമിതി അംഗം സണ്ണി കല്ലൂപ്പാറയാണ് കോർഡിനേറ്റർ.
ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട  പൗലോസ് കുയിലാടൻ അറിയപ്പെടുന്ന നാടക നടനും, ചലച്ചിത്ര-ദ്ര്യശ്യമാധ്യമങ്ങളിലെ അഭിനേതാവുമാണ്. നിരവധി ടെലി ഫിലിമുകളും, നാടകങ്ങളും സ്കിറ്റുകളും സംവിധാനം ചെയ്തു മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം 2021- ൽ കേരളത്തിൽ നടത്തിയ സത്യ ജിത്ത് റേ  ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല നടനുള്ള സ്‌പെഷ്യൽ ജൂറി അവാർഡ് നേടി.ഫോമായുടെ 2018 -20 കാലഘട്ടത്തിൽ നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ഒർലാണ്ടോയിലെ ഒരുമ അസോസിയേഷന്റെ
ട്രഷറര്‍ , വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

സെക്രട്ടറിയായി ചുമതലയേറ്റ ശ്രീ അച്ഛൻകുഞ്ഞ് മാത്യു, മുൻ ഷിക്കാഗോ മലയാളി  അസോസിയേഷൻ ബോർഡ് അംഗം, ഫോമാ സെൻട്രൽ റീജിയൻ ട്രഷറർ, കേരള ക്ലബ് ഓഫ് ഷിക്കാഗോ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.മൌണ്ട് പ്രോസ്പെക്ട് സിറ്റിയിൽ നിന്ന് അമേരിക്കൻ സ്വാതന്ത്ര്യദിന  ജൂലൈ 4 ലെ  പരേഡിനും ആഘോഷത്തിനും ഇന്ത്യൻ കമ്മ്യൂണിറ്റിയെ  പ്രതിനിധീകരിക്കുന്നു.

ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), നിലവിൽ  ഗ്രെറ്റർ അറ്റ്ലാന്റ  മലയാളി അസോസിയേഷൻ്റെ  (ഗാമ) ബോർഡ് ഓഫ് ട്രസ്റ്റി അംഗവും, 2011, 2017 കാലഘട്ടത്തിൽ പ്രസിഡന്റുമായിരുന്നു.

കലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജിൽസി ഡിൻസ്  (ജോയിന്റ് സെക്രട്ടറി )കൈരളി ടിവി യു.എസ്.എ യുടെ  അരിസോണ പ്രോഗാം ഡയറക്ടറും, അവതാരകയുമാണ്.

ഹരികുമാർ ന്യൂജേഴ്‌സി കേരള സാമാജത്തിന്റെ  മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് കൾച്ചറൽ വിഭാഗം ചെയർമാനുമായിരുന്നു.

നിതിൻ എഡ്മൺടൻ കാനഡയിൽ നിന്നുള്ള ഫോമയുടെ പ്രവർത്തകനും, കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ കാനഡയിൽ സജീവമായി പ്രവർത്തിക്കുന്നയാളുമാണ്.

ഫോമയുടെ സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിക്കുകയും, കലാ-സാംസ്കാരിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും, അവർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയുമാണ് സാംസ്കാരിക സമിതിയുടെ ചുമതല.

ഫോമയുടെ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതൽ സാംസ്കാരിക പ്രവർത്തകരിലേക്ക് എത്തിക്കാനും, കലാ സാംസ്കാരിക പ്രവർത്തനരംഗത്ത് പ്രവർത്തിക്കുന്നവരെ  കണ്ടെത്തി സഹായങ്ങൾ എത്തിക്കാനും ഫോമയുടെ യശസ്സുയർത്തിപ്പിടിക്കാനും പുതിയ സാംസ്കാരിക സമിതിക്ക് കഴിയട്ടെ എന്ന്  ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here