(രാജു ശങ്കരത്തിൽ, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ പി.ആർ.ഓ)


ന്യൂജേഴ്‌സി: ഫോമാ എന്ന അഭിമാന പ്രസ്ഥാനത്തിന്റെ നെടുംതൂണായി എന്നും നിലകൊള്ളുന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ   സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ജൂലൈ 18 നു ഞായറാഴ്ച (നാളെ)   ന്യൂജേഴ്‌സിയിൽ അരങ്ങേറും.

ഞായറാഴ്ച  വൈകിട്ട് മൂന്നരയ്ക്ക്  243 ഓക്ക് ട്രീ അവന്യുവിലുള്ള    അമേരിക്കൻ ലെഗിയോൺ  ഹാളിൽ ചേരുന്ന യോഗത്തിൽ  ( American  Legion – 243 Oak   South Plain Field , New Jersey 07080)    ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉൾപ്പടെയുള്ള ഫോമയുടെ സമുന്നതരായ സാരഥികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമൻസ് ഫോറം, യൂത്ത് ഫോറം,  ബിസ്സിനസ്സ് ഫോറം   സ്‌കോളർഷിപ്പ് പ്രോഗ്രാം, ചാരിറ്റി & ഹെൽപ്പിംഗ് ഹാൻഡ്   എന്നിവയുടെ  കിക്കോഫും തദവസരത്തിൽ നടക്കും. ഒപ്പം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും.  വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി രാത്രി 8 മണിക്ക് പരിപാടികൾ അവസാനിക്കും .

കൂടുതൽ വിവരങ്ങൾക്ക്: ബൈജു വർഗീസ് (റീജിയണൽ വൈസ് പ്രസിഡന്റ്)  – 9143491559 , അനു സ്കറിയ (നാഷണൽ കമ്മറ്റി മെമ്പർ) – 2674962423 , മനോജ് വർഗീസ് (നാഷണൽ കമ്മറ്റി മെമ്പർ) –  3023392871 , ഡോ. ജയ്മോൾ ശ്രീധർ (സെക്രട്ടറി) -4845351555, കുരുവിള ജെയിംസ് (യൂത്ത് കോർഡിനേറ്റർ) – 2153014540. 
 

LEAVE A REPLY

Please enter your comment!
Please enter your name here