(സലിം ആയിഷ : ഫോമാ പി ആർ ഓ )

വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഫോമാ ഹെല്പിങ് ഹാന്റിന്റെ നേതൃത്വത്തിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്തു.

ഏറ്റുമാനൂർ പഞ്ചായത്തിൽ ടൗൺ യുപി സ്‌കൂളിൽ പത്ത് സ്മാർട്ട് ഫോണുകളുംമാഞ്ഞൂർ പഞ്ചായത്തിലെ കുറുപ്പന്തറ സെന്റ് തോമസ് സ്‌കൂളിൽ അഞ്ചു ഫോണുകളുമാണ് വിതരണം ചെയ്തത്.

കുറുപ്പന്തറ  സെന്റ് തോമസ് സ്കൂളിൽ മഞ്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ 

സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷെർലി ജേക്കബിനു ഫോണുകൾ നൽകി.കെ.സി‌.വൈ‌.എൽ പ്രസിഡന്റ് നിതിൻ ഷാജി പാറച്ചുടലയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വെച്ചാണ് ഫോണുകൾ കൈമാറിയത്.

എറ്റുമനൂർ ടൗൺ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ  ഫോണുകൾ വിതരണം ചെയ്തത് ഏറ്റുമാനൂർ  കൗൺസിൽ ചെയർ പേഴ്‌സൺ ശ്രീമതി ലൗലി ജോർജ് ആണ്.സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ബിജുമോൻ പി.കെസ്‌കൂൾ മാനേജർ ഫാ. ജോസ് കടവിൽചിരയിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സംഘടിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപികയും മികച്ച കമ്മ്യൂണിറ്റി പ്രവർത്തകയുമായ ശ്രീമതി കവിത ജോണി സ്രാമ്പിച്ചിറയാണ്. 

ജുബി &ജോണി ചക്കുങ്കൽ ജെയിൻ & ജോമി  മാത്യുസ്  കണ്ണച്ചാൻപറമ്പിൽ എന്നിവരാണ് രണ്ടു സ്‌കൂളുകളിലേക്കുമുള്ള  ഫോണുകൾ ഫോമാ ഹെല്പിങ് ഹാന്റിനായി സംഭാവന ചെയ്തത്. 

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഫോണുകൾ സംഭാവന ചെയ്തവർക്ക് ഫോമാ 

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ട്രഷറര്‍ തോമസ് ടി ഉമ്മന്‍വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്ഗിരീഷ് പോറ്റിബിജു  ചാക്കോജെയിൻ  മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ഡോ.ജഗതി നായര്‍നിഷ എറിക്മാത്യു ചാക്കോജയാ അരവിന്ദ് എന്നിവർ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here