(സലിം ആയിഷ ഫോമാ പി ആർ ഓ )

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന്  കണക്റ്റികട്ട് വെതർസ്ഫീൽഡിൽ  നടന്നു. കോവിഡ് ലോക്കഡൗണിന് ശേഷം  ന്യൂ ഇംഗ്ലണ്ട് മേഖലയിൽ നടന്ന ആദ്യ കൂടിക്കാഴ്ച വളരെ ശ്രദ്ധേയമായി. ഭാവി പ്രവർത്തന പരിപാടികൾ യോഗം ചർച്ച ചെയ്തു. സംഘടനാ വിപുലീകരണവുംഅതിനായുള്ള തീരുമാനങ്ങളും യോഗം  കൈക്കൊണ്ടു..കൂടുതൽ ജന സമ്പർക്ക പരിപാടികളുംഫോമയുടെ മേഖല പരിപാടികളും ഊർജ്ജിതമായി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു,

യോഗത്തിൽ ഫോമാ പ്രസിഡന്റ്അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻ, , വൈസ് പ്രസിഡന്റ് പ്രദീപ് നായർമുൻ ജനറൽ സെക്രട്ടറി ജിബി തോമസ്,  ആർ.വി.പി. സുജനൻ പുത്തൻപുരയിൽദേശീയ സമിതി അംഗങ്ങളായഅനു  സ്കറിയജോർജ്ജ്  ഗീവർഗ്ഗീസ്ഗിരീഷ് പോറ്റിഫോമാ പി.ആർ.ഓ. സലിം അയിഷ ക്രിഡൻഷിയൽ കമ്മിറ്റി ചെയർ  ചെറിയാൻ കോശികേരള അസ്സോസിയഷൻ ഓഫ് ന്യൂജേഴ്സിയുടെ മുൻ പ്രസിഡണ്ട് ജെയിംസ് ജോർജ്ജ്ഹെല്പിങ് ഹാൻഡ് മെട്രോ റീജിയൻ ചെയർ  ഡോ: ജേക്കബ് തോമസ്ഫോമാ മുൻ ജോയിന്റ് ട്രഷറർ ജോഫ്രിൻ ജോസ്മുൻ ദേശീയ സമിതി അംഗംസുരേഷ് നായർ,  എന്നിവരുംഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് പ്രതിനിധി സുരേഷ് ജയപ്രസാദ്, , ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻമലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ട് പ്രതിനിധിയുംവാണിജ്യ സമിതി അംഗവുമായ  ടിജോ ജോഷി ,യുവജന വിഭാഗം ദേശീയ സമിതി ജോയിന്റ് ട്രഷറർ കെവിൻ പൊട്ടക്കൽഹെൽപ്പിംഗ് ഹാൻറ് മേഖലാ പ്രതിനിധി ഉണ്ണി തോയക്കാട്ട് വനിതാ ഫോറം മേഖല ചെയർപേഴ്സൺ അനിതാ നായർഫോമാ ഇമ്മിഗ്രന്റ് സെൽ മെമ്പർ മഞ്ജു സുരേഷ്മേഖല വനിതാ വിഭാഗം  കമ്മറ്റി സെക്രട്ടറി സബിത സന്ദീപ്ഷൈനി പുരുഷോത്തമൻ ,  മമത ശ്രീജയൻ തങ്കച്ചൻ എന്നിവരും പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here