(സലിം ആയിഷ : ഫോമാ പി ആർ ഓ  )

ഐഡ ചുഴലിക്കാറ്റിലുംപ്രളയത്തിലും പെട്ട് ജീവൻ പൊലിഞ്ഞവർക്ക് ഫോമാ നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഐഡ ചുഴലിക്കാറ്റിൽ ന്യുയോർക്ക്ന്യുജേഴ്‌സിപെൻസിൽവാനിയകണക്റ്റികട്ട് സംസ്ഥാനങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്‍ടപ്പെടുകയുംവാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പ്രളയത്തിൽ നാശങ്ങൾ സംഭവിച്ച വീടുകളുടെ പുനർനിർമ്മാണ പ്രക്രിയയിൽ ഫോമായുടെ സഹായങ്ങളും വാഗ്ദാനം ചെയ്തു.

പ്രസിഡന്റ് അനിയൻ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ നാഷണൽ കമ്മിറ്റി യോഗത്തിൽ ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രമേയം ഫോമാ ട്രഷറർ തോമസ് ടി.ഉമ്മൻ പിന്താങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here