(സലിം ആയിഷ : ഫോമാ പി ആർ ഓ )

ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ ശ്രീ ജോൺ സി വർഗ്ഗീസ് വിളിച്ചു കൂട്ടിയ ഫോമയുടെ മുൻകാല പ്രസിഡന്റുമാരുംഫോമയിലെ വിവിധ കൗൺസിൽ  അംഗങ്ങളും പങ്കെടുത്ത  വിശേഷാൽ യോഗത്തിൽ ഫോമയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.

ഫോമയ്‌ക്കും  ഫോമയുടെ  നേതാക്കൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ  ഒറ്റക്കെട്ടായി നേരിടാനുംനിയമ നടപടികൾ സ്വീകരിക്കാനും യോഗം ഐക്യകണ്ഡേന പ്രമേയം പാസാക്കി.  അനിയൻ ജോർജ്ജ് പ്രസിഡന്റായുള്ള ഫോമയുടെ നിലവിലെ ദേശീയ സമിതി തുടങ്ങിവെച്ച കർമ്മ പരിപാടികൾ പൂർത്തിയാക്കാനും തീരുമാനിക്കുകയും പ്രമേയം ആഹ്വാനം  ചെയ്തു. അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ  സി.വർഗ്ഗീസ് അവതരിപ്പിച്ച പ്രമേയം  മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യു പിന്തുണച്ചു.

യോഗത്തിൽ മുൻപ്രസിഡന്റുമാരും വിവിധ കൌൺസിൽ അംഗങ്ങളുമായ ഫോമയുടെ ഇരുപത്തഞ്ചോളം നേതാക്കൾ  പങ്കെടുത്തു..

യോഗത്തിൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ് (സലിം)കംപ്ലയൻസ് കമ്മറ്റി ചെയർമാൻ രാജു വർഗ്ഗീസ് ,ജുഡീഷ്യൽ  കൗൺസിൽ ചെയർമാൻ  മാത്യു ചരുവിൽ,മുൻ ഫോമാ പ്രസിഡന്റ്മാരായ  ശശിധരൻ നായർജോൺ ടൈറ്റസ്  ബേബി ഊരാളിൽജോർജ്ജ് മാത്യുബെന്നി വാച്ചാച്ചിറ,   അഡ്വൈസറി കൗൺസിൽ സെക്രട്ടറി: ബബ്‌ലു ചാക്കോവൈസ് ചെയർമാൻ  പീറ്റർ കുളങ്ങരജോയിന്റ് സെക്രട്ടറി വർഗ്ഗീസ് ജോസഫ്കംപ്ലയൻസ് കമ്മറ്റി സെക്രട്ടറി ഡോക്ടർ ജഗതി നായർവൈസ് ചെയർ തോമസ് കോശി,  മെമ്പർ സണ്ണി പൗലോസ്,   ജുഡീഷ്യൽ  കൗൺസിൽ സെക്രട്ടറി സുനിൽ വർഗ്ഗീസ്വൈസ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ  അംഗങ്ങളായ  തോമസ് മാത്യുബാബു മുല്ലശ്ശേരിഫോമാ രജിസ്റ്റേർഡ് ഏജന്റ് എം.ജി.മാത്യു( ഹൂസ്റ്റൺ) എന്നിവർ  പങ്കെടുത്തു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here