(സലിം ആയിഷ : ഫോമാ പി ആർ ഓ )

ഫോമയുടെ  സെൻട്രൽ റീജിയൻ ഭാരവാഹികളുംഅംഗ സംഘടനാ  നേതാക്കളും പങ്കെടുത്ത വിശേഷാൽ യോഗം സെപ്റ്റംബർ 23 ന് ഷിക്കാഗോയിലെ CMA ഹാളിൽ സെൻട്രൽ റീജിയൻ ആർ.വി.പി ജോൺ പാട്ടപ്പതിയുടെ അദ്ധ്യക്ഷതിയിൽ നടന്നു.. യോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് പങ്കെടുത്തു.ദേശീയപ്രാദേശിക തലങ്ങളിൽ ഫോമാ തുടങ്ങിവെച്ചതും തുടർന്ന് കൊണ്ടിരുക്കുന്നതുമായ സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച്  യോഗം ചർച്ച ചെയ്തു. സെൻട്രൽ റീജിയൻ ഭാരവാഹികളും അംഗ സംഘടനാ ഭാരാവാഹികളുംഫോമയുടെ പ്രവർത്തങ്ങൾ വിജയിപ്പിക്കുന്നതിനായി എല്ലാ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു.ഫോമാ ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട്,  നാഷണൽ കമ്മിറ്റി അംഗങ്ങളായ  ജോൺസൺ കണ്ണൂക്കാടൻആന്റോ കവലക്കൽവനിതാ ഫോറം വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കുളംഫോമാ മുൻ  പ്രസിഡൻറ് ബെന്നി വാച്ചാച്ചിറമുൻ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറിമുൻ ദേശീയ കമ്മറ്റി അംഗം ആഷ്‌ലി ജോർജ്ജ്മുൻ കൺവെൻഷൻ ചെയർമാൻ സണ്ണി വള്ളിക്കുളംട്രഷറർ മനോജ്സി.എം.എ മുൻ പ്രസിഡന്റ് രഞ്ജൻ എബ്രഹാംസി.എം.എ ഭാരവാഹികളായ ആഗ്‌നസ് തെങ്ങുംമൂട്ടിൽജിതേഷ് ചുങ്കത്ത്കൾച്ചറൽ അഫയേഴ്‌സ് സെക്രട്ടറി അച്ഛൻ കുഞ്ഞു മാത്യുഐ.എം.എ പ്രസിഡന്റ് ഷിബു കുളങ്ങര,വൈസ് പ്രസിഡന്റ് ജോയ് പീറ്റേഴ്സസ്ജോർജ്ജ് മാത്യുതുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here