(സലിം ആയിഷ : ഫോമാ പി ആർ ഓ)

കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് വിവിധ കായിക മത്സരങ്ങളുടെ ഭാഗമെന്നോണം മലയാളി ഗോൾഫ് പ്രേമികളെ അണിനിരത്തി  ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോൾഫ് ടൂർണ്ണമെന്റിനു രജിസ്റ്റർ ചെയ്യാനുള്ള സമയം സെപ്റ്റംബർ മുപ്പതിന് അവസാനിക്കും. ഇതിനോടകം അൻപതോളം കളിക്കാർ പേര് ചേർത്ത് കഴിഞ്ഞു.

അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായാണ് ഒരു ഗോൾഫ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വളരെ ആവേശകരമായ പ്രതികരണമാണ് കായിക പ്രേമികളിൽ നിന്നുണ്ടായിട്ടുള്ളത്. സാമൂഹ്യ സേവന പദ്ധതികളോടൊപ്പംകല-കായിക മത്സരങ്ങളിലെ യുവതീ-യുവാക്കളെയും സംഘടനയുടെ ഭാഗമാക്കുവാനും ഫോമാ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

എവർ റോളിംഗ് ട്രോഫിക്കായുള്ള മത്സരങ്ങൾ 2021 ഒക്ടോബർ 9 ശനിയാഴ്ച ന്യൂജേഴ്‌സിൽയിൽ ഹാംബർഗിലുള്ള  ക്രിസ്റ്റൽ സ്പ്രിംഗ്സ് ഗോൾഫ് റിസോർട്ടിൽ വെച്ച് നടക്കും.

സിവിഎസ്  ഫാർമസി ,മേസിസ് ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ്വിൻ വിൻ അപ്പാരൽ  എന്നീ അമേരിക്കൻ കോർപ്പറേറ്റ് കമ്പനികളോടൊപ്പം  അറ്റോർണി ജോസ് കുന്നേലും  (കെഒടി നിയമ സ്ഥാപനം) ഇതിന്റെ പ്രധാന സ്പോണ്സര്ന്മാരാണ്. ജോഫ്രിൻ ജോസും  സഹായം  വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

ഇനിയും പേര് ചേർക്കാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് മത്സര സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഗോൾഫ് ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്കോർഡിനേറ്റർമാരായ

മാത്യു ജോഷ്വ (646-261-6314) ഇമ്മാനുവൽ കൊളാടി (585-455-8562)ജോസ് കുന്നേൽ ( 215-681-8679). അനു സ്കറിയ (267-496-2423)പ്രകാശ് ജോസഫ് (678-900-9907) എന്നിവരെയോ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളെയോ  ബന്ധപ്പെടണമെന്ന് ഫോമാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഫോമാ ഗോൾഫ് ടൂർണമെന്റിന് ഫോമാ നിർവ്വാഹക സമിതി  പ്രസിഡന്റ്  അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ  എല്ലാ വിജയാശംസകളും നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here