സലിം ആയിഷ (ഫോമാ പി ആർ ഓ )

യോങ്കേഴ്‌സിൽ വെച്ച്  ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ   നടന്ന ഫോമയുടെ ഗ്ലോബൽ കൺവൻഷന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ  നോർത്ത് ഹംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്റും ഫോമാ നാഷനൽ കമ്മറ്റി മെമ്പറുമായ ഡിൻസിൽ ജോർജ്ജ് ഫോമാ ഹെല്പിങ് ഹാൻഡിലേക്ക് അഞ്ഞൂറ് ഡോളർ സംഭാവന ചെയ്തു. ഫോമയ്‌ക്ക് വേണ്ടിഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർ ,  നോർത്ത് ഹംപ്സ്റ്റഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ ചെയർമാൻ കളത്തിൽ വർഗീസ്,  മെട്രോ റീജിയൻ ബിനോയ് തോമസ്,  മെട്രോ റീജിയനിൽ നിന്നുള്ള ദേശീയ സമിതി അംഗം ജെയിംസ് മാത്യുസ് ഫോമാ മുൻ ട്രഷറർ ഷിനു ജോസഫ്  എന്നവരുടെ സാന്നിധ്യത്തിൽ ചെക്ക് ഏറ്റു വാങ്ങി.ഫോമയുടെ അംഗ സംഘടനകൾ കാരുണ്യ സേവനത്തിന്റെ ഭാഗമാകാനുംസംഭാവനകൾ നൽകാൻ തയ്യാറായി മുന്നോട്ട് വരുന്നതും സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ  അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here