സലിം അയിഷ  (പി.ആർ.ഓ. ഫോമ)

ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹർനാസ് സന്ധുവിനെ ഫോമ അനുമോദിച്ചു.

ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറം   ഇരുപത്തൊന്ന് വയസ്സുകാരിയായ ഹർനാസ്  വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയർത്തിയെന്നത് അഭിമാനകരമാണ്.ഹർനാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുംഇന്ത്യൻ യുവത എങ്ങിനെ ലോകത്തെയും രാജ്യാന്തര  വിഷയങ്ങളെയും നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്. ഹർനാസിന്റെ വിജയം ഓരോ ഇന്ത്യൻ യുവതയുടെയും വിജയമാണ്. വിശ്വസുന്ദരി പട്ടം നേടാൻ ഹർനാസ് തെരെഞ്ഞെടുത്ത വഴികളുംപ്രവൃത്തി പഥങ്ങളും വരും തലമുറക്ക് മാതൃകയാവട്ടെയെന്നുംഹർനാസിന്റെ  ഭാവി പ്രവർത്തനങ്ങൾ ഇന്ത്യൻ യുവതയ്ക്ക് ഊർജജമാകട്ടെ എന്നും ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി ഉമ്മൻവൈസ് പ്രസിണ്ടന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here