ന്യൂയോർക്ക് :-  ലോങ്ങ ഐലൻഡ്  കേന്ദ്രമായി കഴിഞ്ഞ മുപ്പത്തിഅഞ്ചിൽ പരം  വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്ന  ന്യൂയോർക്കില  ആദ്യ കാല മലയാളി സംഘടനകളിൽ ഒന്നായ ഇന്ത്യൻ അമേരിക്കൻ മലയാളി  അസോസിയേഷൻ ഓഫ് ലോങ്ങ്  ഐലൻഡ് , വടക്കേ അമേരിക്കയിലെ മലയികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമ യുടെ 2022- 24 കാല ഘട്ടത്തിലേക്കുള്ള ഭരണ സമിതിയിലേക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിജു ചാക്കോയെ ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു.                                

ഫോമായുടെ അഭ്യുദയ കാംഷിയും , നിലവിൽ മെട്രോ റീജിയൻ സെക്രെട്ടറിയും , ഫോമാ ഹെൽപ്പിംഗ്  ഹാൻഡ് പദ്ധതിയുടെ രൂപകർത്താവും , അമരക്കാരനുമായി പ്രവർത്തിക്കുന്ന ബിജു സാമൂഹിക സാംസ്‌കാരിക, ആത്മീയ  മേഖലകളിൽ ഒരു നിറ സാന്നിധ്യമാണ് .                                              

അസോസിയേഷൻ  കമ്മിറ്റി മെമ്പർ, ജോയിന്റ്  സെക്രട്ടറി, മാർത്തോമ്മാ  സഭാ പ്രതിനിധി മണ്ഡലം മെംബർ , നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി മെമ്പർ , ഇടവക സെക്രട്ടറി, ട്രസ്റ്റീ , ഇൻഡോ അമേരിക്കൻ പ്രസ്സ്  ക്ലബ് സെക്രട്ടറി എന്നീ നിലകളിലും , ന്യൂ യോർക്കിൽ  സാമൂഹിക സേവന രംഗത്തു പ്രവർത്തിക്കുന്ന എക്കോ എന്ന സംഘടനയുടെ   ഓപ്പറേഷൻ ഡയറക്ടർ കൂടിയാണ് .  എക്കോയുടെ  പ്രവർത്തനങ്ങളിലൂടെ മൂന്നുകോടി രൂപ സമാഹരിച്ചു കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയിൽ  ഭവനങ്ങൾ  നഷ്ട്ടപ്പെട്ട മുപ്പത്തിരണ്ട്  കുടുംബങ്ങൾക്ക് കോട്ടയം ജില്ലയിൽ കുമരകത്തു ഭവനങ്ങൾ നിർമ്മിച്ചു നൽകി  .                          

അതോടൊപ്പം നേപ്പാളിലുണ്ടായ ഭൂമികുലുക്കത്തിൽ  ആ ഗ്രാമത്തിൽ ഒരു പ്രൈമറി ഹെൽത് സെന്റർ സ്ഥാപിച്ചു നൽകിയതും ബിജുവിന്റെ നേതിര്ത്തുത്തിലാണ് . അമേരിക്കൻ പൊളിറ്റിക്‌സിൽ യുവാക്കളെ മൂഖ്യ ധാരയിൽ കൊണ്ടുവരുന്നതിന് ബിജുവിന്റെ പങ്കാളിത്തം വളരെ വലുതാണ് , അതിന് ഉത്തമ ഉദാഹരണമാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ സെനറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി കെവിൻ തോമസിന്റെ വിജയം. ഒരു സ്പോർട്സ് പ്രേമി കൂടിയായ ബിജു ന്യയോർക്ക്‌  സ്പോർട്സ്  ക്ലബ്ബിലെ   സജീവ അംഗംകൂടിയാണ് .                            

ഫോമയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക്  കടന്നുവരാൻ  താൽപ്പര്യം കാണിച്ചത്  ഫോമ എന്ന സംഘടനയുടെ  മുമ്പോട്ടുള്ള  പ്രയാണത്തിന് ഒരു മുതൽകൂട്ട്  ആയിരിക്കുമെന്ന് അസോസിയേഷൻ  ഭാരവാഹികളായ മാത്യു തോമസ്, തോമസ് എം ജോർജ് , സുനിൽ കുഴമ്പാല ,ബെഞ്ചമിൻ ജോർജ് , ബേബി കുര്യാക്കോസ് , ജോർജ് തോമസ് , സാബു ലൂക്കോസ്‌ , ജോജി കുര്യാക്കോസ് , ജോൺ മാത്യു , ഉഷാ ജോർജ് എന്നിവർ അഭിപ്രായപ്പെട്ടു . ബിജു ലോങ്ങ് ഐലൻഡിൽ മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നു . സായു ചാക്കോ സഹധർമ്മിണിയും  നെഫിയ , ജെയ്സി എന്നീ രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം .

LEAVE A REPLY

Please enter your comment!
Please enter your name here