സലിം അയിഷ (ഫോമാ പി.ആർ.ഓ )

കുട്ടികളുടെയുംയുവജനങ്ങളുടെയും  സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കാലാഭിരുചിയെ പരിപോഷിപ്പിക്കുന്നതിനും  സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുംഫോമാ സാംസ്കാരിക സമിതി ആഭിമുഖ്യത്തിൽ  ഷോർട്ട് ഫിലിം ,നാടകംടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഫോമായുടെ ഓരോ മേഖലകൾക്ക് കീഴിലുമുള്ള അംഗ സംഘടനകളിലെ  യുവജങ്ങളെയും കുട്ടികളെയും കണ്ടെത്തി സംഘടനകളുടെ  നേതൃത്വത്തിൽ ആയിരിക്കണം  മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. കുട്ടികൾക്ക്ഒറ്റക്കോകൂട്ടുകാരുമായി ചേർന്നോകുടുംബാംഗങ്ങളുമായി ചേർന്നോ  മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

 

മത്സരങ്ങൾ ഓരോ വിഭാഗത്തിലും പ്രത്യേക ഇനങ്ങളായി വേർതിരിച്ചാണ് നടക്കുക.

മത്സരത്തിൽ ഓരോ വിഭാഗത്തിലും ഒന്നുംരണ്ടുംമൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പ്രശസ്തിപത്രവുംട്രോഫിയുംക്യാഷ് അവാർഡുംമറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോമായുടെ 2022 സെപ്തംബറിൽ കാൻകൂണിൽ വെച്ച് നടക്കുന്ന രാജ്യാന്തര  കൺവെൻഷനിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.മത്സര വിജയികൾക്ക് കൺവെൻഷനിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കും.

നന്മയുംസ്നേഹവുംസാമൂഹ്യ പ്രതിബദ്ധതയും,കുടുബമാ സൗഹൃദങ്ങളും പച്ഛാത്തലമായുള്ള വിഷയങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്. കലാപരിപാടികൾ മലയാളത്തിലോഇംഗ്ലീഷിലോ ആയിരിക്കണം അവതരിപ്പിക്കേണ്ടത്.

എല്ലാ അംഗസംഘടനകളും സുഹൃത്തുക്കളുംഫോമാ- കുടുംബാംഗങ്ങളും ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.ഫോമ നാടക മത്സരങ്ങളുടെ   ചുമതലകൾ നിർവഹിക്കുന്നതിന്  ശ്രീ സണ്ണി കല്ലൂപ്പാറയും,

ഫോർട്ട് ഫിലിം മത്സരങ്ങളുടെ ചുമതലക്കാരായി  ശ്രീ പൗലോസ് കുയിലാടൻഡോക്ടർ ജിൽസിഅച്ചൻ കുഞ്ഞു മാത്യു എന്നവരെയും,ടിക് ടോക് മത്സരങ്ങളുടെ  മേൽനോട്ടത്തിനായി  ശ്രീ : ജോൺസൺ കണ്ണൂക്കാടൻ,അനു സക്കറിയബിനൂബ് ശ്രീധരൻ  എന്നിവരെയും തെരെഞ്ഞെടുത്തു.

മത്സരങ്ങളുടെ കൂടുതൽ വിവരങ്ങളും നിബന്ധനകൾക്കുമായി ചുമതലക്കാരെ ബന്ധപ്പെടേണ്ടതാണ്. അവരുടെ കോൺടാക്ട് വിവരങ്ങൾ ഫോമയുടെ വെബ്‌സൈറ്റിൽ fomaa.org ൽ ലഭ്യമാണ്.

.ഫോമാ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന മത്സരങ്ങൾ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുംയുവജനങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഉപകാരപ്പെടുമെന്നും മത്സരങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും  ഫോമാ കൾച്ചർ കമ്മിറ്റി ചെയർമാൻ  പൗലോസ് കുയിലാടൻ,  നാഷണൽ കോർഡിനേറ്റർ സണ്ണി കല്ലൂപ്പാറവൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ  സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു ജോയിൻ സെക്രട്ടറി ഡോ :ജിൻസി,അനു സ്കറിയബിനൂപ് ശ്രീധരൻ ജോൺസൺ കണ്ണൂക്കാടൻഷൈജൻ കണിയോടിക്കൽ  ഹരികുമാർ രാജൻനിതിൻ പിള്ള എന്നിവർ അഭ്യർത്ഥിച്ചു.

ഫോമായുടെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷർ തോമസ് ടി ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നവർ അഭ്യർത്ഥിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here