( ഫോമാ ഒഫീഷ്യൽ ന്യൂസ്)

ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന “ഗ്യാസ്ട്രോ ഇൻ്റീസ്റിനൽ ഹെൽത്ത് ആൻഡ് സ്ട്രെസ്സ് മാനേജ്മെൻ്റ് ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നതാണ്.

സൂമിൽ കൂടി പറ്റുന്നത്ര ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുവാൻ ശ്രമിക്കുന്ന ഈ സെമിനാർ നമ്മുടെ ദൈനംദിന ഭക്ഷണക്രമീകരണങ്ങൾ ജീവിതശൈലി ആമാശയ ആരോഗ്യം എന്നീ വിഷയങ്ങളെ പറ്റിയും, ജീവിതസമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള വിഷയത്തെപ്പറ്റിയുമായിരിക്കും ചർച്ച ചെയ്യുക.
സിമി ജെസ്റ്റോ ജോസഫ്, ബിനോയ് ജോർജ് എന്നിവരാണ് അതിഥി പ്രഭാഷകർ.

അവതാരികയും നർത്തകിയും കൂടിയായ സിമി ജെസ്റ്റോ ജോസഫ് നിലവിൽ പി.എച്ച് ഡി ചെയ്യുകയും നോർത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ നേഴ്സ് ആയി  പ്രവർത്തിക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ബിനോയ് ജോർജ്  നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലേ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി പ്രവർത്തിക്കുന്നു. ആദ്ദേഹം മികച്ചൊരു മാരാരും കൂടിയാണ്.

ഫോമാ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ഫോറം ചെയർ ഡോ മിനി മാത്യൂസ് , വൈസ് ചെയർ റോസ്മേരി കോലംചേരി , സെക്രട്ടറി എലിസബത് സുനിൽ സാം , ജോ സെക്രട്ടറി ഷൈല റോഷിൻ നാഷണൽ കോർഡിനേറ്റർ ബിജു ആന്റണി എന്നിവർ സ്വാഗതം ചെയ്യുന്നു .

തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതിൽ ആവശ്യമുള്ള പാഠങ്ങൾ നൽകുന്ന ഈ സെമിനാർ ഒരു മുതൽക്കൂട്ടായിരിക്കും എന്നും നേഴ്സസ് ഫോറത്തിന്റെ ഈ ഒരു സെമിനാർ വിജയകരമായിരിക്കും എന്നും  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ    എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here