ഹൂസ്റ്റണ്‍: സ്‌നേഹസ്വാന്തനത്തിന്റെ കരുതലൊരുക്കിയ ഫോമയ്ക്ക് ആദരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്. കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയായി തീര്‍ന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയ്ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ എക്‌സലെന്‍സ് ഇന്‍ ചാരിറ്റി പുരസ്‌കാരം സമ്മാനിക്കും. സ്ഥാപകനേതാവും പ്രസിഡന്റുമായ ശശിധരന്‍നായര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സമ്മാനിക്കും.
 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഫോമ കഴിഞ്ഞ കാലയളവില്‍ കാഴ്ചവെച്ചത്. മറ്റുള്ളവര്‍ക്ക് കരുതലൊരുക്കിയും കാവലായും ഫോമ തീര്‍ത്തതത് വലിയ മാതൃകകള്‍. കോവിഡ്, പ്രളയംപോലെയുള്ള കാലഘട്ടങ്ങളില്‍ അമേരിക്കയിലും കേരളത്തിലും ഫോമ കൈത്താങ്ങായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌നേഹവീടുകള്‍ ഒരുക്കിയും ആവശ്യവസ്തുക്കള്‍ വിതരണം ചെയ്തും സംഘടന അതിന്റെ കരുത്ത് തെളിയിച്ചു. മറ്റുള്ളവരേയും ചേര്‍ത്തു നിര്‍ത്തുമ്പോഴാണ് ജീവിതം ധന്യമാകുന്നതെന്ന് ഫോമ പറയാതെ പറഞ്ഞു. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ പ്രവര്‍ത്തനമികവ് ശ്രദ്ധേയമായി. 
 
അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക രംഗത്തെ നിറസാന്നിധ്യമായ ശശിധരന്‍നായര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ആദരിക്കുന്നു.  മലയാളി സമൂഹത്തിന്റെ ഈ കാരണവര്‍ ഏവര്‍ക്കും ആദരണീയ വ്യക്തിത്വമാണ്. 1977ല്‍ അമേരിക്കയിലെത്തിയ ശശിധരന്‍നായര്‍ എല്ലാകാലവും മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമാണ്. ഫോമയുടെ സ്ഥാപകനേതാവും പ്രസിഡന്റുമാണ്. 
 
എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററില്‍ മെഡിക്കല്‍ ടെക്നോളോജിസ്റ്റായാരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് റീയല്‍റ്റര്‍ മേഖലയിലും പ്രതിഭ തെളിയിച്ചു. ബിസിനസ് രംഗത്ത് സുപ്രീം ഹെല്‍ത്ത് കെയര്‍, ഫ്രണ്ട്‌ലി സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ്, സുപ്രീം ഗ്രാനൈറ്റ്, അസ്പിനോ ഇന്റര്‍നാഷണല്‍ എന്നീ സംരഭങ്ങളുടെ പ്രസിഡന്റ് ആന്‍ഡ് ആന്‍ഡ് സിഇഓയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സാഗാ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സിഇയുമാണ്.            
 
വലിയ മാതൃകകള്‍ സൃഷ്ട്ടിക്കുകയും മറ്റുള്ളവര്‍ക്ക് പ്രച്ഛോദവുമായി മാറിയ ശശിധരന്‍നായരെ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കുന്നു. 1977ല്‍ അമേരിക്കയിലെത്തിയ ശശിധരന്‍നായര്‍ എല്ലാകാലവും മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമാണ്. 2018- 2020  കാലഘട്ടത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയെ നയിച്ച പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനാണ് ഫിലിപ്പ് ചാമത്തില്‍. 
 
തിരക്കുകള്‍ക്കിടയിലും സാമൂഹികപ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്ന വ്യക്തിത്വമാണ് ഫിലിപ്പിന്റേത്. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കൊരു പാഠപുസ്തകമായി തുറന്നു കാട്ടിയൊരാള്‍. നന്മകൊണ്ട് ലോകം കീഴടക്കാമെന്ന് നമ്മെ പഠിപ്പിച്ച അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ഫിലിപ്പ് ചാമത്തലിന്റെ സേവനങ്ങളെ പരിഗണിച്ച് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരവേദിയില്‍ ആദരിക്കുന്നു. 2018- 2020  കാലഘട്ടത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയെ നയിച്ച പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനാണ് ഫിലിപ്പ് ചാമത്തില്‍. 
 
പ്രളയകാലത്ത് അമേരിക്കയില്‍ നിന്നും മുപ്പതോളം മെഡിക്കല്‍ വിദഗ്ധരെ നാട്ടിലെത്തിച്ചു നാലു ജില്ലകളിലായി ഇരുപതിലേറെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. അമേരിക്കയിലും കേരളത്തിലും പ്രളയകാലത്ത് ഇദ്ദേഹം നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ് എന്നതും ശ്രദ്ധേയമാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here