ഇന്നത്തെ കാലത്ത് മോശം ജീവിതശൈലി കാരണം ആളുകള്‍ക്ക് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ഭാരം അതിവേഗം വര്‍ദ്ധിക്കുകയോ 30 വയസ്സ് ആകുമ്പോഴേക്കും നിങ്ങള്‍ക്ക് 50 വയസ്സായി തോന്നുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ തൈറോയിഡിന്റെ ഇരയായി മാറിയെന്ന് മനസ്സിലാക്കുക. സ്ത്രീകളില്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. മനുഷ്യശരീരത്തിലെ ഒരു പ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ്. അത് ഒരു വ്യക്തിയുടെ കഴുത്തിന് മുന്നില്‍ സ്ഥിതിചെയ്യുന്നു. ശരീരവളര്‍ച്ചയും മെറ്റബോളിസവും നിയന്ത്രിക്കുന്നതിന് ധാരാളം ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമെ ശരീരത്തിലെ വിവിധ ഉപാപചയ പ്രക്രിയകളെയും ഇത് സഹായിക്കുന്നു.

എന്നിരുന്നാലും, ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. തൈറോയ്ഡ് അസന്തുലിതാവസ്ഥ ഹൈപ്പോതൈറോയിഡിസം ഹൈപ്പര്‍തൈറോയിഡിസം എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. വിറ്റാമിന്‍ ബി-12 ന്റെ കുറവ്, അമിതമായ അയഡിന്‍ ഉപഭോഗം, ഗ്രന്ഥിയിലെ ക്യാന്‍സര്‍ വളര്‍ച്ച, ഗ്രന്ഥിയുടെ വീക്കം എന്നിവ കാരണം ഈ അവസ്ഥ ഉണ്ടാകാം. തൈറോയ്ഡ് പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് മല്ലി ഉപയോഗിക്കാം. തൈറോയ്ഡ് രോഗികള്‍ക്ക് മല്ലിവെള്ളം അമൃതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൈറോയ്ഡ് കുറയ്ക്കാന്‍ ആളുകള്‍ പതിവായി മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും, രണ്ട് തരത്തിലുള്ള തൈറോയ്ഡ് അസന്തുലിതാവസ്ഥയും ചികിത്സിക്കാന്‍ മല്ലിയില വെള്ളം ഫലപ്രദമാണ്.

തൈറോയിഡിന് മല്ലി വെള്ളം എങ്ങനെ ഉപയോഗിക്കാം

ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്നതും എളുപ്പത്തില്‍ ലഭ്യമായ ഒന്നുമാണ് മല്ലിയില. പ്രയോജനപ്രദമായ ഔഷധസസ്യങ്ങളില്‍ ഒന്നാണിത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മല്ലിയില, ഇത് ഒരു വ്യക്തിയെ വ്യത്യസ്ത രീതികളില്‍ സഹായിക്കും. ഇലയോ തണ്ടോ വിത്തുകളോ ആകട്ടെ, തൈറോയിഡിന് മല്ലി വെള്ളം ഉപയോഗിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ചികിത്സിക്കാന്‍ ഏറ്റവും സാധാരണമായ മാര്‍ഗ്ഗമാണ് മല്ലിയില ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here