ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്.

ഉറക്കക്കുറവ് ഒരാളെ സ്വാര്‍ഥരാക്കുക കൂടി ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കാലിഫോര്‍ണിയ, ബെര്‍ക്ലി സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ പ്രധാനം സ്വാര്‍ഥരാകുന്നതാണ് എന്ന് പഠനം പറയുന്നു. ഉറക്കം കുറയുന്നതോടെ മറ്റൊരാളെ സഹായിക്കാനുള്ള മനസ്സും കുറയുമെന്ന് പഠനത്തില്‍ പറയുന്നു. ഒരുമണിക്കൂര്‍ ഉറക്കനഷ്ടം പോലും ഇതിന് കാരണമായേക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഉറക്കക്കുറവ് ഒരാളുടെ വൈകാരിക അവസ്ഥയെ മാറ്റുന്നതിനൊപ്പം സാമൂഹിക ഇടത്തിലുള്ള പെരുമാറ്റങ്ങളെയും. ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നുണ്ട്. ഉറക്കം നഷ്ടമാകുമ്പോള്‍ മാനുഷിക സ്വഭാവങ്ങളില്‍ കാര്യമായ മാറ്റമുണ്ടാവുകയും അനുകമ്പയും സഹായ മനസ്‌കതയുമൊക്കെ നഷ്ടമാകുമെന്നും പഠനത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങണം. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂര്‍ വരെയാണ്. PLOS Biology എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here