ഇന്ന് ലോകചിരിദിനമാണ്. ചിരിയുടെ ശക്തിയെക്കുറിച്ച് അറിയുകയും ചിരി മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ട ദിവസം.’ഒരു ചിരി കൊണ്ട് നിങ്ങള്‍ക്ക് ഈ ലോകത്തെ തന്നെ മാറ്റാം’.ഇത് വെറും പഴമൊഴിയല്ല. ഒരു ചിരിക്ക് പലതിനെയും മാറ്റിമറിക്കാനുള്ള കഴിവുണ്ട്. സ്വയം സന്തോഷം നല്‍കുവാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ഒരു ചിരിയിലൂടെ സാധിക്കും. ഈ ആശയം തന്നെയാണ് ചിരിദിനം എന്ന ദിവസത്തിന്റെ പിറവിയ്ക്കും കാരണം.

എങ്ങനെ ഒരാളുടെ ചിരിയെ മനോഹരമാക്കാം, എങ്ങനെ ചിരിയെ കൂടുതല്‍ ആകര്‍ഷകമാക്കാം എന്ന് ചിന്തിക്കുന്നെങ്കില്‍ കോസ്‌മെറ്റിക് ഡെന്റിസ്ട്രിയെ കുറിച്ചും സ്‌മൈല്‍ ഡിസൈനിംഗിനെ കുറിച്ചും അറിയണം.പുഞ്ചിരിക്കും ചികിത്സയോ എന്ന് അത്ഭുദപ്പെടേണ്ട സ്മൈല്‍ ഡിസൈനിങ്ങിലൂടെ നിങ്ങളുടെ സ്വപ്നമായ ആത്മവിശ്വസത്തോടെയുള്ള പുഞ്ചിരി പൂര്‍ണമായും സാധ്യമാകും. ഭംഗിയുള്ള ഒരു ചിരി മെച്ചപ്പെടുത്തുന്നത് നിങ്ങളുടെ മനസിന്റെ ആരോഗ്യവും കൂടിയാണ്.ചീഫ് ഡെന്റല്‍ സര്‍ജന്‍,ടൂത് അഫ്ഫയര്‍ ഡെന്റല്‍ ക്ലിനിക് സിഎംഡി തീര്‍ത്ഥ ഹേമന്ദ് എഴുതുന്നു.

ഒരു ചിരിയെ മികച്ചതാക്കുന്ന പല ഘടകങ്ങളുണ്ട് മുഖത്തിന്റേ ആകൃതി, രൂപഘടന ,ചുണ്ടുകളുടെ വളവ് (curvature), പല്ലുകളുടെ നിറം, മോണയുടെ ആരോഗ്യം വലുപ്പം തുടങ്ങി പലതും. ഇവയെല്ലാം കൃത്യമായ അനുപാതത്തില്‍ വന്നാല്‍ മാത്രമേ ചിരി സുന്ദരമാകുകയുള്ളു.ഉദാഹരണമായി ചിരിക്കുമ്പോള്‍ മോണ കൂടുതലായി കാണുന്നത്, പല്ല് കൂടുതലായി കാണുന്നത്, ഒട്ടും പല്ല് കാണാതിരിക്കുന്നത് ഇതെല്ലാം നമ്മുടെ ചിരിയുടെ ഭംഗി കുറയ്ക്കാം, ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും.ഈ പോരായ്മാകളും അപൂര്‍ണതകളും പരിഹരിച്ച് നിങ്ങളുടെ ദന്ത ആരോഗ്യവും ഘടനയും ദന്ത ചികിത്സകളിലൂടെ പുനസ്ഥാപിച്ച് സ്മൈല്‍ ഡിസൈനിങ്ങിലൂടെ നൈസര്‍ഗികമായ പുഞ്ചിരി സ്വന്തമാക്കാം.

ബഹുഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നത് പല്ലുകളുടെ പ്രശ്‌നങ്ങള്‍ ആണ്.കാലക്രമേണ നമ്മുടെ പല്ലുകള്‍ ക്ഷയിക്കുകയോ തേയ്മാനം സംഭവിക്കുകയോ നിറം മാറുകയോ ചെയ്യും .അത്തരം പ്രശ്‌നങ്ങള്‍ സ്‌മൈല്‍ ഡിസൈനിങ്ങിലൂടെ വളരെ വേഗത്തില്‍ പരിഹരിക്കാനാകും.വെനീറുകള്‍,കോമ്പസിറ്റ് ഫില്ലിങ്ങുകള്‍, സിറാമിക് ക്രൗണുകള്‍ , ദന്ത ഇംപ്ലാന്റുകള്‍,നിരതെറ്റിയ പല്ലുകളുടെ ക്രമീകരണ ചികിത്സകള്‍,പല്ലുകള്‍ വെളുപ്പിക്കുന്ന ചികിത്സകള്‍ അഥവാ ടൂത്ത് ബ്ലീച്ചിങ് സ്ഥിരമായി ഉറപ്പിക്കുന്നതും നിങ്ങള്‍ക്ക് തന്നെ എടുത്തു മാറ്റുകയും തിരിച്ച് വെക്കാന്‍ പറ്റുന്നതുമായ കൃത്രിമ പല്ല് സെറ്റുകള്‍, വിവിധതരം മോണ ചികിത്സകള്‍,പല്ലുകളുടെ ആകൃതിയും വലുപ്പവും ക്രമീകരിക്കല്‍, മുഖത്തിന്റെയും ചുണ്ടുകളുടെയും രൂപത്തില്‍ മാറ്റം വരുത്താനുള്ള ശസ്ത്രക്രിയകള്‍ തുടങ്ങി എല്ലാ ദന്ത വിഭാഗങ്ങളുടെയും ഒരു സംയോജനമാണ് സ്മൈല്‍ ഡിസൈനിങ് എന്ന പ്രക്രിയ.

എപ്പോഴൊക്കെ സ്മൈല്‍ ഡിസൈനിങ് തെരഞ്ഞെടുക്കാം

*വിടവുള്ള പല്ലുകള്‍
*പല്ലിന്റെ നിറവ്യത്യാസം
*ക്ഷയിച്ച അല്ലെങ്കില്‍ പൊട്ടിയ പല്ലുകള്‍
*രൂപവ്യത്യാസമുള്ള പല്ലുകള്‍
*ക്രമരഹിതമായ പല്ലുകള്‍
*ചിരിക്കുമ്പോള്‍ മോണ കൂടുതല്‍ കാണുന്നത്,പല്ലുകള്‍ കൂടുതല്‍ കാണുന്നത്, പല്ലുകള്‍ ഒട്ടും കാണാത്തത്
*നഷ്ടപ്പെട്ട അല്ലെങ്കില്‍ വിടവുള്ള പല്ലുകള്‍
*പഴയ ഫില്ലിംഗുകളും പല്ലിന്റെ ക്യാപ്പുകളും പുനഃസ്ഥാപിക്കണമെങ്കില്‍
*ചുണ്ടുകള്‍ക്കും കവിളുകള്‍ക്കും രൂപമാറ്റം വരുത്തണമെങ്കില്‍
*നിങ്ങളുടെ പുഞ്ചിരി ഒന്നുകൂടി മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍.

ലേസര്‍ ചികിത്സകള്‍ പോലെയുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ വേദന രഹിതവും,സമയ നഷ്ടമില്ലാത്തതുമായ ചികിത്സകള്‍ ഇപ്പോള്‍ സാധ്യമാണ്. നിങ്ങളുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സങ്കല്‍പ്പങ്ങളെയും പരിഗണിച്ചു കൊണ്ട് നിര്‍ദേശിക്കുന്ന ചികിത്സകള്‍ വിവിധ വിഭാഗങ്ങളിലുള്ള ദന്ത രോഗവിദഗ്ധരിലൂടെ വേണം ലഭ്യമാക്കേണ്ടത് എന്ന് മാത്രം. ചിലവേറിയ ചികിത്സ രീതിയെന്ന മുന്‍ വിധി വേണ്ട.ആത്മവിശ്വസമുള്ള ചിരി എന്നും നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here