കാരുണ്യത്തിന്റെ പ്രതീകമായ അമേരിക്കയിലെ മലായാളികളുടെ പ്രിയ പുരോഹിതൻ ഫാദർ മാത്യു കുന്നത്ത് നവതി പിന്നിട്ടിട്ടും ഇന്നും കർമ്മനിരതനാണ്. നൂറ് കണക്കിന് മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പതിറ്റാണ്ടുകളായി സാന്ത്വനവും സ്നേഹവും നൽകുന്ന കുന്നത്തച്ഛനെ ആദരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

ഏപ്രിൽ 29ന് ന്യൂ ജേഴ്‌സിയിൽ നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാര നിശയിലാണ് ഫാദർ മാത്യു കുന്നത്തിനെ ആദരിക്കുക. വൈകീട്ട് അഞ്ചു മണിക്ക് APA Woodbridge Hotel, Iselin, New Jersey ആണ്‌ വേദി. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.

1980കളിൽ പുരോഹിതനായി അമേരിക്കയിൽ എത്തിയ ഫാദർ കുന്നത്ത് ക്രൈസ്‌തവ സമൂഹത്തിന് പ്രിയങ്കരനാണ്. ദൈവ നിയോഗം പോലെ നാല് പതിറ്റാണ്ടോളം ജനങ്ങളെ സേവിച്ച അദ്ദേഹം നൂറ് കണക്കിന് മലയാളി നഴ്സുമാരെയും, മറ്റ് ആരോഗ്യപ്രവർത്തകരെയും അമേരിക്കയിലെത്തിക്കാൻ സഹായിച്ചു. പ്രായം തൊണ്ണൂറ് പിന്നിട്ടിട്ടും, ഇന്നും അശരണർക്ക് അത്താണിയായി ഫാദർ മാത്യു കുന്നത്ത് ഫൗണ്ടേഷനിലൂടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇന്നും സജീവമാണ്.

മാതൃകയായ ഫാദർ മാത്യു കുന്നത്തിനെ ആദരിക്കേണ്ടത് ഏഷ്യാനെറ്റ് ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്ക ഹെഡ് ഡോ: കൃഷ്ണ കിഷോറും , ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂരും പറഞ്ഞു. ഈ വിശേഷാൽ ചടങ്ങിന് മലയാളി കുടുംബങ്ങളിൽ നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് കോർഡിനേറ്റർ നിക്സൺ ജോർജ് ചൂണ്ടിക്കാട്ടി. ഒരു വൻ ജനാവലിയെ സാക്ഷി നിർത്തിയാകും ചടങ്ങ് നടക്കുക. ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ബി കെ ചടങ്ങിൽ സംബന്ധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here