യുവത്വം തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് അമേരിക്കന്‍ സംരംഭകനും വഞ്ച്വര്‍ കാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ബ്രയാന്‍ ജോണ്‍സന്‍. കൗമാരക്കാരനായ മകന്റെ രക്തം സ്വീകരിച്ചുകൊണ്ടാണ് നാല്‍പത്തിയഞ്ചുകാരനായ ശതകോടീശ്വരന്‍ ബ്രയാന്‍ ജോണ്‍സന്റെ യൗവ്വനത്തിലേക്കുള്ള യാത്ര. ‘ബയോ-ഹാക്കിംഗ്’ എന്ന പ്രക്രിയയിലൂടെയാണ് ബ്രയാന്‍ 45 തികഞ്ഞ തന്റെ ശരീരത്തെ പതിനെട്ടിന്റെ കരുത്തിലേക്ക് തിരികെ എത്തിക്കുന്നത്. രണ്ട് മില്യണ്‍ ഡോളര്‍, ഏകദേശം 16,51,37,000 കോടി രൂപയാണ് പ്രതിവര്‍ഷം ഇതിനായി ബ്രയാന്‍ ചെലവിടുന്നത്.

പ്രൊജക്ട് ബ്ലൂപ്രിന്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ ‘യുവത്വം നേടല്‍’ പദ്ധതിയാണ് ഒരു കൂട്ടം ഡോക്ടര്‍മാരുടെ സഹായത്തോടെ ബ്രയാന്‍ പരീക്ഷിക്കുന്നത്. 2021 ഒക്ടോബര്‍ 13നാണ് ബ്രയാന്‍ പ്രൊജക്ട് ബ്ലൂപ്രിന്റ് പദ്ധി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങളാണ് ബ്രയാന്‍ വരുത്തിയിരിക്കുന്നത്. രാവിലെ 6 മണിക്ക് പ്രഭാത ഭക്ഷണം കഴിക്കും. ‘ഗ്രീന്‍ ജയന്റ് സ്മൂത്തി’യാണ് പ്രഭാത ഭക്ഷണം. കൊളാജന്‍, സ്പര്‍മിഡൈന്‍, ക്രിയാറ്റിന്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത സ്മൂത്തിയാണ് ഇത്.

ഇതിന് ശേഷം ഉച്ച ഭക്ഷണമായി പച്ചക്കറി സാലഡ് കഴിക്കും, പിന്നാലെ നട്ടി പുഡ്ഡിംഗും. രാവിലെ 11 മണിക്കാണ് പ്രാതല്‍. സറ്റഫ് ചെയ്ത മധുരക്കിഴങ്ങാണ് പ്രാതല്‍. രാവിലെ 11 മണിക്ക് ശേഷം ഭക്ഷണമൊന്നും ബ്രയാന്‍ കഴിക്കില്ല. ഇതിന് പുറമെ 100 വിറ്റമിന്‍ സപ്ലിമെന്റുകളും ബ്രയാന്‍ കഴിക്കുന്നുണ്ട്. പ്രൊജക്ട് ബ്ലൂ പ്രിന്റിലൂടെ നിലവില്‍ 45 വയസുള്ള ബ്രയാന് 18 കാരന്റെ ലംഗ് കപാസിറ്റിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയാരോഗ്യവും 28 കാരന്റെ ചര്‍മവുമുണ്ടെന്നാണ് അവകാശവാദം. ബ്രയാന്‍ 18 കാരന്റെ ശരീരത്തിലേക്ക് തിരികെ പോകുമോ അതോ ശാസ്ത്രം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ഇരയാകുമോ എന്നാണ് ശാസ്ത്ര ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here