കട്ടപ്പന. ലോകസൃഷ്ടാവായ വിശ്വകർമ്മ ദേവന്റെ സന്തതി പരമ്പരകളായ വിശ്വകർമ്മകർ രാജ്യവെമ്പാടും സെപ്റ്റംബർ 17. വിശ്വകർമ്മ ദിനമായി ആചരിച്ചു വരുന്നു കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന വിശ്വകർമ്മജരുടെ നവോത്ഥാന പ്രസ്ഥാന മായ അഖില കേരള വിശ്വകർമ മഹാസഭ അതിന്റെ ചരിത്രപരമായ . നിയോഗം പൂർത്തീകരിക്കാനുള്ള കഠിന യജ്ഞനത്തിലാണ് . ഒരു വ്യാഴവട്ട കാലം പിന്നിട്ട ഈ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഇതിനോടകം ചിര പ്രതിഷ്ഠ നേടി കഴിഞ്ഞിരിക്കുന്നു . ഈ വേളയിൽ അഖിലകേരള വിശ്വകർമ്മ മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വിശ്വകർമ്മ ദിനാചരണം നടത്തി. വിവിധ താലൂക്കുകളിൽ നിന്നും 10000 കണക്കിന് വിശ്വകർമമക്കൾ അണിനിരന്നു കൊണ്ട് ഐടിഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ശോഭാ യാത്ര കട്ടപ്പന പഴയ ബസ്റ്റാൻഡിൽ എത്തിച്ചേർന്നു ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.ആർ. രവീന്ദ്രൻ ഇലവന്തിക്കൽ അവർകൾ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ . ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി ഉടുമ്പൻ ചോല എംഎൽഎ എം എം മണി അനുഗ്രഹ പ്രഭാഷണവും നടത്തി . കെ കെ സത്യദേവൻ രക്ഷാധികാരി ആമുഖപ്രഭാഷണം നടത്തി മറ്റ് താലൂക്ക് യൂണിയൻ നേതാക്കളും ആശംസകൾ അർപ്പിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here