ഇന്ന് നബിദിനം; ആഘോഷമാക്കി വിശ്വാസികള്‍,*

▪️ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു.എഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ആഘോഷിക്കുന്നത്.ഹിജ്‌റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം.വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. കോവിഡ് മഹാമാരിക്ക് ശേഷമുളള നബിദിനമായതിനാല്‍ തന്നെ വിശ്വാസികള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പള്ളികളില്‍ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാര്‍ഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.

മദ്രസ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകള്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉള്‍പ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ മത സൗഹാര്‍ദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

‘സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുള്‍ക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here