ചപ്പാത്തി, പൊറോട്ട, റൈസ്… ഏതിന്റെ കൂടെയും കഴിക്കാന്‍ പറ്റിയ വളരെ രുചികരമായ ഒരു ചിക്കന്‍ റെസിപ്പിയാണ്‌ ഇത്.

ചേരുവകൾ :

• ചിക്കന്‍ -1 കിലോഗ്രാം
• സവാള – 4 എണ്ണം(കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
• തക്കാളി – 3 എണ്ണം(ചെറുതാക്കി അരിഞ്ഞത്)
• കുരുമുളക് – 8-10 എണ്ണം
• പട്ട – 2 ചെറിയ കഷണം
• ഏലയ്ക്ക – 3-4 എണ്ണം
• ഗ്രാമ്പു – 4-5 എണ്ണം
• ഇഞ്ചി – 1 ഇഞ്ച് വലിപ്പത്തില്‍
• വെളുത്തുള്ളി – 3-4 എണ്ണം
• മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍
• കാശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍
• എരിവുള്ള മുളകുപൊടി – 1 ടീസ്പൂണ്‍
• ചെറു നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍
• ഓയിൽ – 1 1/2 കപ്പ്
• ഉപ്പ്

തയാറാക്കുന്ന വിധം :

• ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര് (1ടേബിള്‍ സ്പൂണ്‍ ), കാശ്മീരി മുളകുപൊടി(1 1/2 ടീസ്പൂണ്‍ ) , മഞ്ഞൾപ്പൊടി(1/4 ടീസ്പൂണ്‍ ) എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കോഴി കഷ്ണങ്ങൾ അര മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക.

• കുരുമുളക്, പട്ട, ഏലയ്ക്ക, ഗ്രാമ്പു, ഇഞ്ചി, വെളുത്തുള്ളി, ബാക്കിയുള്ള മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

• ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോള്‍ കനം കുറച്ച് നീളത്തില്‍ അരിഞ്ഞ സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

• ഈ എണ്ണയില്‍ നിന്നും 1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒഴിച്ച് അരച്ച് വച്ച മസാല വഴറ്റുക. നന്നായി വഴന്ന് കഴിഞ്ഞാല്‍ ചെറുതാക്കി അരിഞ്ഞ തക്കാളി ചേര്‍ത്ത് നല്ല പേസ്റ്റ്‌ പരുവത്തില്‍ വഴറ്റിയെടുക്കുക. അതിനുശേഷം വറുത്ത് മാറ്റിവെച്ച സവാള പൊടിച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

• ഇനി മാരിനേറ്റ് ചെയ്ത് വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. 30-35 മിനിറ്റ് കൊണ്ട് ചിക്കന്‍ വെന്ത് കിട്ടും. ഇഷ്ടമുണ്ടെങ്കില്‍ കറിവേപ്പില ചേര്‍ക്കാം. സൂപ്പര്‍ ടേസ്റ്റിയായിട്ടുള്ള ഒണിയന്‍ ചിക്കന്‍ റെഡി.

LEAVE A REPLY

Please enter your comment!
Please enter your name here