ഈ ബിരിയാണിയുടെ വില ഏകദേശം 19,707 രൂപയാണ്​. ‘ഓ, ഇതെന്താ പൊന്നുകൊണ്ട്​ ഉണ്ടാക്കിയ ബിരിയാണി ആണോ?’ എന്ന്​ ചോദിക്കാൻ വര​ട്ടെ. ഇത്​ പൊന്നുകൊണ്ട്​ ഉണ്ടാക്കിയ ബിരിയാണി തന്നെയാണ്​. ദുബൈയിലെ ഒരു റസ്​റ്റോറന്‍റ്​ ആണ്​ 23 കാരറ്റ്​ ഭക്ഷ്യയോഗ്യമായ സ്വർണം കൊണ്ട്​ ബിരിയാണി ഉണ്ടാക്കി വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്​.

ബോംബെ ബോറോ എന്ന റസ്​റ്റോറന്‍റാണ്​ സ്വർണ ബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്​. ആയിരം ദിർഹമാണ്​ ഇതിന്​ ഇവർ ഈടാക്കുന്നത്​. ഇത്​ വിളമ്പുന്നതും അൽപം രാജകീയമായി തന്നെ. വലിയൊരു സ്വർണ തളികയിലാണ്​ ബിരിയാണി വിളമ്പുന്നത്​. മൂന്ന്​ വ്യത്യസ്ത വിധത്തിലുള്ള അരികള്‍ കൊണ്ടുള്ള ബിരിയാണി മൂന്നുകിലോയോളമാണുള്ളത്. ബിരിയാണി അരി, കീമ അരി, വൈറ്റ് ആന്‍ഡ് സാഫ്രണ്‍ റൈസ് എന്നിങ്ങനെ വിവിധ അരികള്‍ കൊണ്ടുള്ള ബിരിയാണിയാണിത്​.

ചെറിയ ഉരുളക്കിഴങ്ങ്, പുഴുങ്ങിയ മുട്ട, വറുത്ത അണ്ടിപ്പരിപ്പ്, മാതളനാരങ്ങ, വറുത്ത സവോള തുടങ്ങിയവ കൊണ്ടാണ് ബിരിയാണി അലങ്കരിച്ചിരിക്കുന്നത്. കൂടാതെ കശ്മീരി ലാമ്പ് സീഖ് കബാബ്, ഡല്‍ഹി ലാമ്പ് ചോപ്‌സ്, രാജ്പുത്​ ചിക്കന്‍ കബാബ്‌സ്, മുഗളായ് കോഫ്താസ്, മലായ് ചിക്കന്‍ റോസ്റ്റ് തുടങ്ങിയവയും ബിരിയാണിക്കൊപ്പമുണ്ട്. ഒപ്പം വ്യത്യസ്തമാര്‍ന്ന റായ്തകളും ലഭ്യമാണ്​. നിഹാരി സലാൻ, ജോധ്​പുരി സലാൻ, ബദാമി സോസ്​, മാതളനാരങ്ങ റായ്​ത എന്നിവയാണ്​ ബിരിയാണിക്കൊപ്പം വിളമ്പുക. ഇതുകൂടാതെ പാത്രം ഭക്ഷ്യയോഗ്യമായ സ്വർണ ഇലകൾ കൊണ്ട്​ അലങ്കരിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here