പ്രഭാത ഭക്ഷണത്തിന് തയാറാക്കാം ഗോതമ്പ് പൊടി കൊണ്ട് തട്ടിൽ കുട്ടി ദോശ.

ചേരുവകൾ :
ഗോതമ്പ് പൊടി – 1 കപ്പ്‌
ഉഴുന്ന് പരിപ്പ് – 1 ടേബിൾ സ്പൂൺ
കടല പരിപ്പ് – 1/2 ടേബിൾ സ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ഉഴുന്ന്, ഉലുവ, കടല പരിപ്പ് എന്നിവ ഒരു പാത്രത്തിൽ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിർത്ത് വയ്ക്കുക.

അതിനുശേഷം നന്നായി കഴുകി മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

അതിലേക്കു ഗോതമ്പ് പൊടി ചേർത്ത് ഒന്ന് കറക്കി എടുക്കുക.

ഈ മിക്സ്‌ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഇളക്കി 2 മണിക്കൂർ വയ്ക്കുക. നോൺ സ്റ്റിക്ക് പാനോ /ദോശ കല്ലോ ചൂടാക്കി ഒരു വലിയ സ്പൂൺ മാവ് ഒഴിക്കുക. അതിനു മുകളിൽ കുമിളകൾ വരാൻ തുടങ്ങുമ്പോൾ കുറച്ചു എണ്ണ തൂവി അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം ആയാൽ മറിച്ചിട്ട് വേവിക്കുക. ചൂടോടു കൂടി ചട്ണി, സാമ്പാർ എന്നിവ കൂട്ടി കഴിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here