കടലമാവും മഞ്ഞളും പാലിൽ കലക്കി മുഖത്ത് പുരട്ടുന്നത് സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കും. മുഖത്തെ പാടുകൾ പോകാൻ കുങ്കുമാദി തൈലം ഉപയോഗിക്കുന്നതും നല്ലതാണ്. ഒന്നോ രണ്ടോ തുള്ളി കൈയിലെടുത്ത് മുഖത്ത് പുരട്ടുക. അൽപ്പനേരത്തിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ആഴ്‌ചയിലൊരിക്കൽ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. കുളിക്കമ്പോൾ പാച്ചോറ്റിത്തൊലി പൊടിച്ച് തേങ്ങാവെള്ളത്തിൽ കുഴച്ച് മുഖത്ത് തേക്കുക. മുഖക്കുരുവിന് കുറവുണ്ടാകും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും. കസ്‌തൂരി മഞ്ഞൾ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങൾ കളയും.

LEAVE A REPLY

Please enter your comment!
Please enter your name here