*വരണ്ട തലമുടിക്ക് നല്ല ഹെയർ കണ്ടീഷണറാണ് തൈര്. ഇത് പുരട്ടി അരമണിക്കൂറിന് ശേഷം വൃത്തിയായി കഴുകിയാൽ മുടി നന്നായി തിളങ്ങും.

*എപ്പോഴും കൈ കഴുകുന്നത് ചർമ്മത്തിന്റെ സ്വാഭാവികമായ സ്‌നിഗ്ദ്ധത നഷ്‌ടപ്പെടുത്തും. അതുകൊണ്ടുതന്നെ വെള്ളവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുമ്പോൾ കൈയുറകൾ ധരിക്കാൻ ശ്രദ്ധിക്കുക.

* കണ്ണിന്റെ നീർവീക്കവും ക്ഷീണവുമകറ്റാൻ വെള്ളരിക്ക മുറിച്ച് കൺതടത്തിൽ വയ്‌ക്കാവുന്നതാണ്.

* മുട്ടയുടെ വെള്ള ത്വക്കിന് വളരെ ഗുണകരമാണ്. വെള്ള പ്രത്യേകം മാറ്റിയെടുത്ത് മുഖത്ത് പുരട്ടുന്നത് പ്രായമാകുന്നത് തടയും.

* ആപ്പിളും ചർമ്മത്തിന് നല്ലതാണ്. ആപ്പിളിന്റെ നീര് ഫേസ് പാക്കായി ഉപയോഗിച്ചാൽ തിളക്കം കൂടും.

* കണ്ണുകൾക്ക് ഉന്മേഷവും കുളിർമ്മയും നൽകാൻ കുമ്പളങ്ങാ നീര് കണ്ണിന് താഴെ പുരട്ടുന്നത് ഉത്തമമാണ്. പക്ഷേ, കുമ്പളങ്ങാ നീര് ത്വക്കിന് വരൾച്ചയുള്ളതാക്കും. അതുകൊണ്ട് തന്നെ ഇത് ഉപയോഗിച്ചാൽ തൊട്ടുപിന്നാലെ പാൽപ്പാടയും പുരട്ടണം.

* ചുണ്ടുകൾക്ക് നിറവും നനവും കിട്ടാൻ തേനും ഗ്ലിസറിനും ചേർത്ത് പതിവായി ചുണ്ടിൽ പുരട്ടുക. വരൾച്ച തടയാനും ഇത് നല്ലതാണ്.

* ഒരു ‌സ്‌പൂൺ തേൻ രണ്ടുസ്‌പൂൺ ഒലിവെണ്ണയിൽ കലർത്തുക. കൈകൾ ഇളം ചൂട് വെള്ളത്തിൽ കഴുകി തയ്യാറാക്കി വച്ച മിശ്രിതം പുരട്ടുക. പതിനഞ്ചു മിനിട്ടിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. കൈ വിരലുകളിലെ ചുളിവുകൾ അകറ്റാൻ ഈ പ്രയോഗം നല്ലതാണ്.

* ഇളം ചൂട് വെള്ളം നിറച്ച ടബ്ബിൽ കാൽപാദങ്ങൾ ഇറക്കിവയ്‌ക്കുക. നന്നായി കഴുകി കഴിഞ്ഞാൽ വിരലുകൾക്കിടയിൽ നിന്ന് ഈർപ്പം ഒപ്പിയെടുക്കാൻ മറക്കരുത്. ഒലിവെണ്ണ അല്ലെങ്കിൽ ഉരുക്കുവെളിച്ചെണ്ണ കൊണ്ട് കണങ്കാലും പാദങ്ങളും ഉഴിയുക. അടുപ്പിച്ചിരിക്കുന്ന വിരലുകൾക്കിടയിൽ ടാൽക്കം പൗഡർ തൂകുന്നതും വിരലുകളെ സംരക്ഷിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here