കറ്റാർവാഴയുടെ ഉൾഭാഗത്തെ ജെല്ലെടുത്ത് അൽപ്പനേരം മസാജ് ചെയ്‌തശേഷം കിടന്നു നോക്കൂ. രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ മുഖം തിളങ്ങും. രാത്രി കറ്റാർവാഴ മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങൾ അറിഞ്ഞോളൂ.മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കും. കറ്റാർ വാഴയിലെ വൈറ്റമിൻ ഇ യാണ് ഇതിന് സഹായിക്കുന്നത്.
നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്ത് പ്രായം തോന്നാതിരിക്കാൻ ഇത് സഹായിക്കും.
കണ്ണിനടിയിലെ കറുപ്പകറ്റാൻ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. എന്നാൽ കറ്റാർവാഴ രക്തയോട്ടം കൂട്ടാൻ സഹായിക്കും. മുഖത്ത് നിറം വർധിപ്പിക്കാൻ കറ്റാർവാഴ ജെൽ നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും. മുഖം തിളങ്ങാനും മൃദുത്വം വരാനും സഹായിക്കും.

മുടി അഴകിനും കറ്റാർ വാഴ
മുടി കൊഴിച്ചിൽ തടയാനുള്ള നല്ലൊരു വഴിയാണ് കറ്റാർവാഴ. കറ്റാർവാഴ, മുട്ടയുടെ വെള്ള എന്നിവ ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാം. മുടിയ്‌ക്ക് ചേർന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാർ വാഴ. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്നതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഗുണം. കഷണ്ടി പോലുള്ള പ്രശ്നങ്ങൾ തടയാനും കറ്റാർവാഴ സഹായിക്കും. ഇതിന്റെ ജെൽ തലയോട്ടിയിൽ പുരട്ടുന്നത് മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.മുടിയ്ക്ക് സ്വാഭാവിക ഈർപ്പം നൽകാനും ഇതുവഴി നാച്വറൽ മോയിസ്ചറൈസറായി പ്രവർത്തിക്കാനും കറ്റാർ വാഴയ്ക്ക് കഴിയും. താരനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. തലയോട്ടിയിലുണ്ടാകുന്ന ചെറിയ കുരുക്കൾ മാറ്റാനും കറ്റാർവാഴ തേയ്‌ക്കുന്നത് നല്ലതാണ്. ചൂടുകാലത്ത് തലയ്‌ക്ക് തണുപ്പു നൽകാനും കറ്റാർ വാഴ ജെല്ല് തേക്കാം.കറ്റാർവാഴ നീര്, തൈര്, മുൾട്ടാണിമിട്ടി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് തലയിൽ പുരട്ടി മുപ്പതു മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. കറ്റാർവാഴ ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേയ്‌ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും അഴകിനും ഉത്തമമാണ്.

ആരോഗ്യത്തിനും കറ്റാർവാഴ
കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നും കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മതിയാകും. കറ്റാർവാഴ ജ്യൂസ് മസിൽ വേദന സന്ധിവേദന എന്നിവയും മാറ്റിതരും. ഇവയുടെ ജെൽ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചിൽ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നപോകുകയും ചെയ്യും.

നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങളും മാറ്റിതരും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ എന്നും ഡയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ മതി. തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ കളയും. പല്ലിന്റെ ആരോഗ്യത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴയിലുള്ള ഘടകങ്ങൾ പല്ലിന്റെ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകൾക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here