വേനൽച്ചൂട് ചർമത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചാണ് മുന്നോട്ടുപോകുന്നത്. ചർമത്തിന് വളരെയേറെ ശ്രദ്ധ വേണ്ട ഈ കാലാവസ്ഥയിൽ തീർച്ചയായും ഉപയോഗിക്കേണ്ട വസ്തുവാണ് കറ്റാർ വാഴ. ചർമ സംരക്ഷണത്തിൽ കറ്റാർ വാഴയ്ക്ക് പ്രാധാന്യം ലഭിക്കാൻ പല കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ച് എണ്ണം ഇവയാണ്.

ഹൈഡ്രേഷൻ

വേനൽക്കാലത്ത് നിര‍ജ്ജലീകരണം ഒഴിവാക്കാനായി ധാരളം വെള്ളം കുടിക്കാറില്ലേ. ഇതു പോലെ ചർമത്തിലും ജലാംശം നിലനിർത്തേണ്ടതുണ്ട്. അതിന് വെള്ളം കുടിച്ചാൽ മാത്രം മതിയാവില്ല. ജലാംശം നഷ്ടമാകുന്നത് ചർമത്തിന്റെ വരൾച്ചയ്ക്കും മൃദുത്വം നഷ്ടപ്പെടുന്നതിനും കാരണമാകും. കറ്റാർവാഴ മോയിസ്ച്യൂറൈസറുകളും ഹൈഡ്രേഷൻ ജെല്ലും പുരട്ടുന്നത് ഈ പ്രശ്നങ്ങൾ പരിഹരിച്ച് ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു.

അതിവേഗ ഫലം

ചർമത്തിന്റെ പ്രശ്നങ്ങൾ അതിവേഗം പരിഹാരിക്കാനുള്ള കറ്റാർ വാഴയുടെ കഴിവ് ശ്രദ്ധേയമാണ്. അമിതമായ ചൂട് കൊണ്ടുള്ള അസ്വസ്ഥത, പാടുകൾ, ചർമത്തിന്റെ വരൾച്ചയും പിളർപ്പും ഉൾപ്പടെ പരിഹരിക്കാൻ കറ്റാർ വാഴയുടെ കൂളിങ് ഫാക്ടർ സഹായിക്കും.

ചർമത്തിന്റെ സ്വഭാവം

ഏതു തരം ചർമമുള്ളവർക്കും അനുയോജ്യമാണ് കറ്റാർ വാഴ. ഇതുകൊണ്ടാണ് സൗന്ദര്യ വർധക വസ്തുക്കളിൽ കറ്റാർ വാഴ പ്രധാന ഘടകമാകുന്നത്. വരണ്ടതോ, എണ്ണമയമുള്ളതോ, സെന്‍സിറ്റീവോ ആയിക്കൊള്ളട്ടെ, ചർമം സംരക്ഷണിന് കറ്റാർ വാഴ ഉപയോഗിക്കാം.

വൈവിധ്യം

വരൾച്ച, സൂര്യതാപം, കരുവാളിപ്പ്, മുഖക്കുരു, പിഗ്മെന്റേഷൻ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളെ കറ്റാർ വാഴ നേരിടും. മറ്റ് നാച്യുറലോ കെമിക്കലോ ആയ വസ്തുക്കളോട് യോജിപ്പിച്ച് ഉപയോഗിക്കാനും സാധിക്കുന്നു. ഇത് കറ്റാർ വാഴയെ സൗന്ദര്യ സംരക്ഷണ മേഖലയിൽ പ്രമുഖ സ്ഥാനത്ത് എത്തിക്കുന്നു.

സിംപിള്‍‌‌‌

വളരെ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ് കറ്റാർ വാഴയുടെ മറ്റൊരു സവിശേഷത. കറ്റാർ വാഴ നീര് എടുത്ത് വെറുതെ മുഖത്തു പുരട്ടുന്നതു മുതൽ ഫെയ്സ് പാക്കുകളോ ഹെയർ പാക്കുകളോ ഉണ്ടാക്കി ഉപയോഗിക്കാനും സാധിക്കുന്നു. വളരെ ലളിതമായി ഇതെല്ലാം സാധ്യമാകുന്നു. അതുകൊണ്ടു തന്നെ തിരക്കുപ്പിടിച്ച ജീവിതത്തിൽ കറ്റാർ വാഴയ്ക്ക് കൂടുതൽ ഗുണങ്ങൾ വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here