മുഖത്തെ എണ്ണമയം വല്ലാതെ അലട്ടുന്നെങ്കിൽ മഡ്ഫെയ്സ്മാസ്ക് ശീലമാക്കാം. മുറ്റത്തെ മണ്ണിനെക്കുറിച്ചല്ല പറയുന്നത്, ഫെയ്സ്പാക്ക് തയാറാക്കാനായി ഉപയോഗിക്കുന്ന മുൾട്ടാനി മിട്ടി പോലെയുള്ള വസ്തുക്കളെക്കുറിച്ചാണ്. ചർമത്തിലെ മാലിന്യങ്ങളകറ്റി സെബത്തിന്റെ ഉത്പാദനം കുറയ്ക്കാനായി മഡ്ഫെയ്സ്പാക്ക് തയാറാക്കാൻ വേണ്ട കാര്യങ്ങളിതൊക്കെയാണ്:

1. ഒരു സ്പൂൺ കാപ്പിപ്പൊടി

2. ഒരു സ്പൂൺ മുൾട്ടാനി മിട്ടി

3. ഒരു സ്പൂൺ പനിനീര്

4. ഒരു സ്പൂൺ ആപ്പിൾ സിഡർ വിനഗർ

5. മൂന്നു തുള്ളി ടീ ട്രീ ഓയിൽ

മഡ് ഫെയ്സ്പായ്ക്ക് തയാറാക്കേണ്ട വിധം:

ഒരു വലിയ ബൗളെടുത്ത് അതിൽ മുൾട്ടാനി മിട്ടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിൽ പനിനീരും വിനാഗിരിയും ടീട്രീ ഓയിലും ചേർത്ത് കട്ടിയുള്ള പേസ്റ്റ് പരുവമാകുന്നതുവരെ നന്നായി ഇളക്കുക. ഇത് മുഖം മുഴുവൻ പുരട്ടിയ ശേഷം 20 മിനിറ്റോളം കാത്തിരിക്കുക. മിശ്രിതം നന്നായി ഉണങ്ങുമ്പോൾ ഒന്നു രണ്ടു തുള്ളി വെള്ളം തളിച്ച് ഈ മിശ്രിതം മുഖത്ത് വട്ടത്തിൽ മസാജ് ചെയ്യുക. സ്ക്രബിങ് ഇഫക്ട് കിട്ടാനാണ് ഇത്. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം നന്നായി കഴുകാം. പിന്നെ ഇഷ്ടമുള്ള മോയ്സചറൈസർ പുരട്ടാം.

LEAVE A REPLY

Please enter your comment!
Please enter your name here