മുഖത്തിന്റെ ആകൃതിയനുസരിച്ച് വേണം മുടി കെട്ടാൻ. അത് മുഖസൗന്ദര്യം വർദ്ധിപ്പിക്കും. വട്ടമുഖമുള്ളവർക്കും വലിയ മുഖമുള്ളവർക്കും മുടി പിന്നിലേക്ക് ചീകി ടൈറ്റ് ചെയ്ത് കെട്ടാവുന്നതാണ്. അത് മുഖത്തിന്റെ വലിപ്പം കുറയ്‌ക്കാനും ഒതുക്കം കിട്ടാനും സഹായിക്കും. ചെറിയ മുഖമുള്ളവർക്കും കവിളൊട്ടിയവർക്കും ഫെതർ കട്ട് ഇണങ്ങും. മുടി അഴിച്ചിടുന്നതും നല്ലതാണ്. ഓവൽ മുഖക്കാർക്ക് മുടി വശങ്ങളിലേക്ക് ചീകിയൊതുക്കുന്നത് നല്ലതാണ്. അതുപോലെ മുടി ലൂസാക്കി ഹെയർക്ലിപ്പ് കുത്തുന്നതും ആകർഷകമാകും. നെറ്റി കേറിയവർക്ക് മുൻഭാഗത്ത് ഫ്രിഞ്ചസ് വെട്ടിയിടാവുന്നതാണ്. ഓരോരുത്തരുടെയും മുഖത്തിന് ചേരുന്ന ഹെയർസ്റ്റൈലുകൾ ഏതാണെന്ന് മുൻകൂട്ടി പരീക്ഷിച്ച ശേഷം മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here