കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷൻ ചെയ്‌തിരിക്കണം. കളറിംഗ് ചെയ്‌ത മുടിക്കായി പ്രത്യേകം തയ്യാറാക്കി

യിട്ടുള്ള കളർ പ്രൊട്ടക്ഷൻ ഉള്ള ഷാംപുവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക. പ്രോട്ടീൻ സമ്പന്നമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. കളറിംഗ് ചെയ്‌ത് കഴിഞ്ഞാൽ തലമുടിയിൽ ഇടക്ക് എണ്ണതേച്ച് മസാജ് ചെയ്‌ത് കുളിക്കണം. എന്നാൽ ഹോട്ട് ഓയിൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്‌ചത്തേക്ക് ഒഴിവാക്കണം. നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനനുസരിച്ച് ഒലീവ് ഓയിൽ, വെളിച്ചെണ്ണ, അർഗൻ ഓയിൽ, ബദാം ഓയിൽ എന്നിവ തിരഞ്ഞെടുക്കാം. ഇടക്കിടക്ക് ഷാംപു ചെയ്യുന്നതും ഒഴിവാക്കണം. നിർബന്ധമാണെങ്കിൽ ഡ്രൈ ഷാംപു ഉപയോഗിക്കാം. ഓരോ 48 ആഴ്‌ചയും പാർലറിൽ പോയി ടച്ച് അപ്പ് ചെയ്യാൻ ശ്രമിക്കുക. ഇത് കളറിംംഗിന്റെ ആയുസ് കൂട്ടും. ഇടക്കിടെയുള്ള ബ്ളോ ഡ്രൈ, ഹീറ്റിംഗ്, അയേണിംഗ് തുടങ്ങിയവ മുടി ഡ്രൈ ആക്കുന്നതിനോടൊപ്പം കളറിനേയും ബാധിക്കും. ചൂട് വെള്ളത്തിന്റെ ഉപയോഗം കളർ മങ്ങുന്നതിന് കാരണമാകും. അതിനാൽ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാൻ ഉപയോഗിക്കുക. സ്വിമ്മിംഗ് പൂളിലെ വെള്ളത്തിൽ അടങ്ങിയിട്ടുള്ള ക്ളോറിൻ മുടിയിൽ ബ്ലീച്ചിംഗിന് സമാനമായ അവസ്ഥ ഉണ്ടാക്കും. അതിനാൽ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുമ്പോൾ ഷവർ ക്യാപ്പ് ധരിക്കുക. ചൂട് മുടിയിലെ ഈർപ്പം നശിപ്പിക്കുകയും കളർ മങ്ങാൻ കാരണമാകുകയും ചെയ്യും. അതിനാൽ വെയിലത്തിറങ്ങുമ്പോൾ തലയിൽ സ്‌കാർഫ് ധരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here