യുറോപ്യന്‍ പര്യടനത്തിനിടയിലാണ് അത് സംഭവിച്ചത്. സ്‌പെയിനിലെ മാഡ്രിഡ് സിറ്റിയിലൂടെ ‘മാദാമ്മക്കളറും’ നോക്കി നെടുവീര്‍പ്പിട്ട് ‘ഇവറ്റകളുടെ വെളുപ്പിനു മുമ്പില്‍ നമ്മളൊക്കെ എന്തുവാടീ’ എന്ന് ‘സ്വന്തം കളര്‍കോംപ്ലക്‌സ്’ വിളമ്പി നടന്ന ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന കോളേജ് കുമാരിമാരെ മൂന്നു പോളിഷ് വനിതകള്‍ കടന്നുപിടിച്ചു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിന്ന ഇന്ത്യന്‍ ഗോതമ്പു മുത്തുകളോട് അവര്‍ ചോദിച്ചു. ‘Are you from India? ‘യേസ് വി ആര്‍ ഫ്രം ഇന്ത്യ..

കോംപ്ലക്‌സ് റാണികളെ ഞെട്ടിച്ചുകൊണ്ട് വെളുത്തു വിളറിയ സുവര്‍ണ മുടിക്കാരി മാദാമ്മമാര്‍ തുടര്‍ന്നു ”How Beautiful you are..especially your skin..your colour..your skin is so healthy..that we dont have”. ‘ഒന്നുനുള്ളിക്കേ, ഞാനെന്താ ഈ കേള്‍ക്കണേ’ എന്ന മട്ടില്‍. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പിടികിട്ടാതെ സ്തബ്ധരായി നിന്ന ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് മദാമ്മമാര്‍ വീണ്ടും പറയാന്‍ തുടങ്ങി. ”We want your skin..”We are Trying for this skin through sunbath..but we failed’. അമ്പരപ്പും ആഹ്ലാദവും ചിരിയും ചമ്മലുമൊക്കെയായി ‘എന്തിരണ്ണാ ഇത്’ ഫീലിങ്ങില്‍ ആയിപ്പോയ പെണ്‍കിടാങ്ങളുടെ കൂടെ കെട്ടിപ്പിടിച്ച്് ഫോട്ടോയുമെടുത്ത് പോളിഷ് വനിതകള്‍ സന്തോഷത്തോടെ നടന്നുനീങ്ങിയപ്പോള്‍ അഭിമാനപൂര്‍വ്വം ചുരിദാറിന്റെ കൈ തെറുത്തുകയറ്റി ‘കണ്ടോളൂ, ഏറ്റവും സുന്ദരവും ആരോഗ്യകരവുമായ ഇന്ത്യന്‍ സ്‌കിന്‍’ എന്നു പറഞ്ഞ് അത്യാഹ്ലാദത്തോടെ നടന്നു തുടങ്ങി മലയാളി യുവത്വം. നിന്ന നില്പില്‍ ‘തൊലിക്കളര്‍ ഇീാുഹലഃ പോയി. ‘മദാമ്മതെറാപ്പി’ ഏറ്റു!!

ഏതു പദവിയിലെത്തിയാലും, എത്ര ഉന്നതനായാലും ചങ്കിനകത്തു തറഞ്ഞ കോംപ്ലക്‌സാണ് കളര്‍കോംപ്ലക്‌സ്. നിറമില്ലാത്തതിന്റെ പേരില്‍ മറ്റാരുമറിയാതെ ഉള്ളില്‍ നീറിപ്പുകയുന്ന അനേകര്‍. ‘മേക്കപ്പിനൊരു പരിധിയുണ്ടെന്നറിഞ്ഞിട്ടും ഫേഷ്യലും, ബ്ലീച്ചും, പച്ചിലയും, പാല്‍ക്കട്ടിയും, രക്തചന്ദനവും മഞ്ഞളുമൊക്കെ അരച്ചുപുരട്ടി വെളുപ്പിക്കാനുള്ള ശ്രമം കൗമാരത്തിലും യുവത്വത്തിലും ശക്തം. ഏതെങ്കിലുമൊരു പ്രായത്തില്‍ നിറവും രൂപവും പൊക്കവും വണ്ണവുമടക്കമുള്ള ശാരീരിക പ്രത്യേകതകള്‍ അസ്വസ്ഥരാക്കാത്തവരില്ല. കാലം കഴിയുന്തോറും അറിവും തിരിച്ചറിവുമായി സ്വന്തം ശരീരത്തെയും നിറ രൂപ പ്രത്യേകതകളെയും അംഗീകരിക്കാന്‍ പറ്റുന്നവരുണ്ട്. അതിന് കഴിയാത്തവരുമുണ്ട്. എത്രയൊക്കെ അംഗീകരിച്ചാലും യുവത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശരീരത്തെയും രൂപത്തെയും മനസ്സില്ലാമനസ്സോടെ അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതരാകാറുമുണ്ട്. എല്ലാം പ്രകൃതിയുടെ ലീലാവിലാസങ്ങള്‍. എന്നാല്‍, പ്രകൃതി എത്ര കഥകളിയും മാജിക്കും കാണിച്ചാലും സ്വന്തം നിറം അംഗീകരിക്കാന്‍ പറ്റാതെ രൂപം ഉള്‍ക്കൊള്ളാനാകാതെ ജീവിച്ചു പോകുന്ന അനേകര്‍. അബദ്ധ ചിന്തകളിലൂടെ ജീവിതത്തിന്റെ നന്മ ചോര്‍ത്തിക്കളയാറുണ്ട്.

മൈക്കിള്‍ ജാക്‌സണ്‍ ഇതിനൊരു പാഠമാണ്. കറുത്ത വര്‍ഗക്കാരനായി ജനിച്ചെങ്കിലും നിറം വെളുപ്പിക്കാനും, രൂപഭംഗി വര്‍ധിപ്പിക്കാനും നിരന്തരമായി ചെയ്യേണ്ടി വന്ന പ്ലാസ്റ്റിക് സര്‍ജറികളും കഴിക്കേണ്ടി വന്ന മരുന്നുകളും ചികിത്സയുടെ അലര്‍ജികള്‍ മൂലമുണ്ടായ കടുത്ത വേദനകളും ‘നിറം വെളുപ്പിച്ചിട്ടും’, വെളുത്തവര്‍ഗം കൂട്ടത്തിലൊരുവനായി അംഗീകരിക്കാത്തതിന്റെ മനോവേദനയും സ്വഭാവത്തിലെ ന്യൂനതകളും, അതു സൃഷ്ടിച്ച വിവാദങ്ങളുമെല്ലാം സമ്മാനിച്ച വിഷാദരോഗം ജീവനെടുക്കുമ്പോഴും ജാക്‌സണ് സ്വയം ഇഷ്ടമല്ലായിരുന്നു. ലോകം മുഴുവനും ഇഷ്ടപ്പെടുമ്പോഴും ഒരുവന്‍ സ്വയം അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നില്ലെങ്കില്‍ കഥാവശേഷം ദുരന്തം മാത്രം!!

പാവം മൈക്കിള്‍ ജാക്‌സണെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. വൃത്തികെട്ടവന്‍, കരിങ്കുരങ്ങ്, വികൃത രൂപി തുടങ്ങി വിളിപ്പേരുകളാലും പരുഷവാക്കുകളാലും കുരുന്ന് ജാക്‌സണ്‍ന്റെ മനസ്സ് തകര്‍ത്ത അമ്മാവനും ചില ബന്ധുക്കളും നിഷ്‌ക്കളങ്കമായിരുന്ന മനസ്സില്‍ നിറത്തിന്റെയും രൂപഭംഗിയുടെയും കോംപ്ലൂ്‌സ് കുത്തിവയ്ക്കുകയായിരുന്നു. വീട്ടില്‍ ടൈം പാസിന് വിരുന്നിനു വരുന്ന ബന്ധുജനങ്ങള്‍ കുശലാന്വേഷണത്തിന്റെ ഭാഗമായി ഇതെന്താ ഈ കൊച്ചു മാത്രം ഇങ്ങനെ കറുത്തു പോയത് എന്ന് കൂട്ടത്തില്‍ അല്പം നിറവ്യത്യാസമുള്ള കുട്ടിയെ ചൂണ്ടിക്കാട്ടി നിരുത്തരവാദിത്വപരമായി ഡയലോഗ് അടിക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ മൈക്കിള്‍ ജാക്‌സന്റെ അമ്മാവന് പഠിക്കുകയാണ്. കഷ്ടം തന്നെ!!! കളര്‍പ്പാര, രൂപപ്പാര, പൊക്കപ്പാര, വണ്ണപ്പാര, മുടിപ്പാര, സൗന്ദര്യപ്പാര തുടങ്ങി ഏതു രീതിയിലും നമ്മുടെ ഉള്ളില്‍ അപകര്‍ഷബോധം നട്ടുവളര്‍ത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബന്ധുപ്പാരകളും നാട്ടാര്‍പ്പാരകളും നശിപ്പിച്ചുകളയുന്നത് പ്രതിഭാസ്പര്‍ശമുള്ള മനുഷ്യമുത്തുകളെയാണ്.

ഒരാള്‍ ലോകത്തിന്റെ അളവു കോലുകളിലുള്ള നിറത്തിലും സൗന്ദര്യത്തിലും ജനിക്കുന്നത് ആരുടെയും മിടുക്കല്ല, ജനിക്കാത്തത് ഒരു കുറ്റവുമല്ല, ഒരു കുഞ്ഞ് വെളുത്തുണ്ടാകുന്നതും കറുത്തുണ്ടാകുന്നതും കുട്ടിയുടെ കുഴപ്പം കൊണ്ടല്ലല്ലോ. മനുഷ്യ ജന്മമാണ് വലുത്. കറുപ്പില്‍ ആരോ കൈവിഷം കൊടുത്ത സമൂഹമാണ് നമ്മുടേത്. കറുപ്പില്‍ത്തിട്ടിത്തകര്‍ന്ന വിവാഹാലോചനകള്‍ എത്ര!!

കാര്‍മുകില്‍ വര്‍ണന്‍ എന്നാല്‍ കറുത്തവന്‍ ആണ് എന്ന സത്യം ഉള്‍ക്കൊള്ളാനാകാത്ത ഭക്തജനം ഭഗവാന്റെ നിറത്തില്‍ വരെ ഭേദഗതി വരുത്തി. വര്‍ണവിവേചനത്തിന്റെ ഇരകളായി ലോകമെങ്ങും പീഡിപ്പിക്കപ്പെട്ടവരും അനവധി. സുബോധമില്ലാത്ത സമൂഹത്തെ നോക്കി മാര്‍ട്ടിന്‍ ലൂതര്‍ കിങ് നടത്തിയ ‘ക ഒമ്‌ല മ റൃലമാ’ എന്ന വിശ്വവിഖ്യാത പ്രഭാഷണത്തിന്റെ ദൂരവ്യാപകമായ സദ്ഫലമാണ് ‘കറുത്ത വര്‍ഗ’ക്കാര്‍ക്കിടയില്‍ നിന്നും ‘വെളുത്ത കൊട്ടാര’ത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സൗന്ദര്യമല്ല, ജാതിയല്ല, നിറമല്ല അകക്കാമ്പാണ് പ്രധാനം എന്നു തെളിയിച്ച ഭാരതത്തിന്റെ മുന്‍ പ്രസിഡന്റുമാരായ കെ.ആര്‍. നാരായണനും, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമുമൊക്കെ ‘നിറം കറുത്തു പോയി’ന്നൊരു ഉള്‍നൊമ്പരമുള്ളവര്‍ക്ക്, തിരുത്തല്‍ ശക്തിയാണ്. പ്രചോദനമാണ്.

തെരുവുനായ്ക്കള്‍ അലഞ്ഞു നടക്കുന്ന കടപ്പുറത്ത് വെളുത്ത തൊലിയുമായി ജനിച്ചു പോവേണ്ടി വന്നതിന്റെ പേരിലുള്ള സ്‌കിന്‍ രോഗങ്ങള്‍ ഭേദമാക്കാനും നിറം കറുപ്പിക്കാനും ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ അല്പ വസ്ത്രം ധരിച്ച് മണിക്കൂറുകളോളം കിടക്കേണ്ടി വരുന്ന വെളുത്ത വര്‍ഗം ഒരു വശത്ത്, പരസ്യത്തില്‍ വെളുക്കാനും ഭംഗി കൂട്ടാനുമെന്നവകാശപ്പെട്ട് ഏത് ‘വെയ്സ്റ്റ്’ പ്രൊഡക്ട് വന്നാലും ഇല്ലാത്ത കാശുമുടക്കി അതു വാങ്ങി ഉപയോഗിച്ച് വെള്ളക്കാരാകാന്‍ ശ്രമിക്കുന്ന നമ്മള്‍ മറുവശത്ത്.. എന്തൊരു തമാശ… എന്തൊരു വിരോധാഭാസം. മേയ്ക്കപ്പ് ചെയ്യരുതെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവനവന്‍ സ്വയം മനസ്സിലാക്കുകയും സ്വന്തം രൂപവും നിറവും അതേ പടി അംഗീകരിക്കുകയും ചെയ്താല്‍ ആത്മാഭിമാനത്തോടെ നിറത്തിനുമപ്പുറം വ്യക്തിത്വത്തിന്റെ പ്രാധാന്യത്തില്‍ കുട്ടികളെ വളര്‍ത്തണം. ലോകത്തില്‍ സ്വന്തം മേഖലയില്‍ താരമാകാം.

അല്ലെങ്കില്‍ ഉള്‍വലിഞ്ഞ്, ആരെയും അഭിമുഖീകരിക്കാതെ, നിരാശാവ്യക്തിത്വവുമായി കഴിഞ്ഞു കൂടേണ്ടി വരും. വെളുത്തവന്‍ കൂടിയവനല്ലെന്നും കറുത്ത നിറക്കാരെ കളിയാക്കാതെ ഉള്‍ക്കൊള്ളാനും കുട്ടികളെ പഠിപ്പിക്കണം. പാസ്‌പോര്‍ട്ട് ഫോട്ടോയിലും ആധാര്‍ കാര്‍ഡിലും തെളിഞ്ഞ രൂപമാണ് തന്റേത് എന്നു വിചാരിച്ചിരുന്നവര്‍ക്ക് സ്വന്തം രൂപ തെളിമ മനസ്സിലാക്കാന്‍ നല്ലൊരു Photoshoot aXnbmIpw. tImkv-saänIv sskt¡mfPnbnse Beatuy Consciousness correction ഉം കളര്‍ തെറാപ്പിയും സെല്‍ഫ് acceptance പ്രോഗ്രാമുകളും സ്വന്തം നിറത്തെയും രൂപത്തെയും അംഗീകരിക്കാനും സ്‌നേഹിക്കാനും വ്യക്തികളെ സഹായിക്കും. മാറ്റാന്‍ പറ്റുന്ന മുഖക്കുരുവും പാടുകളുമൊക്കെ മാറ്റാം. മാറ്റാന്‍ പറ്റാത്തതിനെ അംഗീകരിക്കാം. വിലമതിക്കാം. വിജയം നേടാം..

LEAVE A REPLY

Please enter your comment!
Please enter your name here