കൗമാരക്കാരുടെ പേടി സ്വപ്നമാണ് മുഖക്കുരു. അതിനാൽ തന്നെ ഇതിൽ നിന്ന് രക്ഷനേടാനായി നിരവധി മാർഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. അതിൽ ചിലത് വിജയിക്കുകയും ചെയ്യും. ഇനിയൊരിക്കലും നിങ്ങളെ മുഖക്കുരു അലട്ടില്ല. അതിനുള്ള ഫലപ്രദമായ മാർഗമാണ് പഴത്തൊലി.മുഖക്കുരുവും പാടും മാറ്റാനായി പല വഴികൾ ഇനി തേടിപ്പോകേണ്ട ആവശ്യമില്ല. പഴത്തൊലിയിലൂടെ ഇതിന് പരിഹാരം കാണാൻ സാധിക്കും. മപഴത്തൊലി നേരിട്ട് തന്നെ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. മുഖം ആദ്യം നല്ലത് പോലെ വൃത്തിയായി കഴുകി ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കണം. അതിന് ശേഷം പഴത്തൊലി എടുത്ത് ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക.

20 മിനിറ്റ്ന് ശേഷം കഴുകി കളയാവുന്നതാണ്. ദിവസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖക്കുരു അകറ്റാൻ സാധിക്കുന്നു.മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇത് മുഖക്കുരു ബാധിച്ച ഭാഗങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക. ദിവസത്തിൽ ഒരിക്കൽ ഇത് പുരട്ടുന്നത് നല്ലതാണ്.മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, ഒരു ടീസ്പൂണ്‍ മഞ്ഞൾ എന്നിവ ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.

ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, തുടർന്ന് മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുക. 15 ഇത്തരത്തിൽ ചെയ്തശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക.മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂൺ, അര ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് ഒരു മിശ്രിതമാക്കിയെടുക്കുക. ഇത് ചർമ്മത്തിലെ മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ചൂട് വെള്ളത്തിൽ കഴുകുക.

LEAVE A REPLY

Please enter your comment!
Please enter your name here