ഹൂസ്റ്റൺ: വ്യക്തികളെയും കുടംബങ്ങളെയും തകർത്തു കൊണ്ടിരിക്കുന്ന മദ്യവിപത്തിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനും മദ്യാസക്തരെ  മോചിപ്പിക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹൂസ്റ്റൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘വിഷൻ 2020’ എന്ന സംഘടനയുടെ ഈ മാസത്തെ  ബോധവത്കരണ ക്ലാസ് ഫെബ്രുവരി 11 നു വ്യാഴാഴ്ച നടത്തപ്പെടും.  

സമൂഹ നന്മയ്ക്കു വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടുകൂടി “വിഷൻ 2020” യോടൊപ്പം മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്), ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ, സെന്റ് തോമസ് മിഷൻ എന്നീ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടേയും പൂർണ സഹകരണത്തോടെയാണ് അഡിക്ഷൻ ബോധവല്കരണ ക്ലാസുകൾ നടത്തപ്പെടുന്നത്.

ഫെബ്രുവരി 11 ന് വ്യാഴാഴ്ച  വൈകുന്നേരം 7 മണിക്ക് ‘സൂം’  പ്ലാറ്റ്‌ഫോമിലായിരിക്കും  ക്ലാസ് നടത്തുന്നത്.സൂസൻ സഖറിയാ (ഷിക്കാഗോ വെറ്ററൻ അഫ്ഫയെര്സ് ഡിപ്പാർട്മെന്റിൽ  മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റ്  ആൻഡ് സീനിയർ സോഷ്യൽ വർക്കർ) പ്രധാന ക്ലാസ്സിനു നേതൃത്വം നൽകും. റവ.ഫാ. ഐസക്.ബി.പ്രകാശ് മോഡറേറ്റർ ആയിരിക്കും.  

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ    ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യൂ, മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽമാൻ കെൻ മാത്യു, റവ.ഡോ. ഷാജി ഡാനിയേൽ , ഡോ.റോയ് പി. തോമസ്, ഡോ.സബീന ജോർജ്, അലക്സാണ്ടർ ജേക്കബ്, തോമസ് ഐപ്പ് എന്നിവരും നേതൃത്വം നൽകും.          

പ്രസ്തുത സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ‘വിഷൻ 2020’ സംഘടനയുടെ സ്ഥാപകൻ കൂടിയായ തോമസ് ഐപ്പ്  അറിയിച്ചു,    

സൂം ഐഡി  – 741 0418 6090

പാസ്സ്‌വേർഡ് – 352944
 
 
കൂടുതൽ വിവരങ്ങൾക്ക്,


തോമസ് ഐപ്പ് – 713 779 3300  



റിപ്പോർട്ട് : ജീമോൻ റാന്നി
 

LEAVE A REPLY

Please enter your comment!
Please enter your name here