അനവധി ഔഷധഗുണങ്ങളുള്ള ചെടിയാണ് പുതിന. ഒരു ചെടിച്ചട്ടിയിൽ നട്ടാൽ തഴച്ചു വളരുന്ന ഈ ചെടി പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. പ്രോട്ടീനുകൾ, ധാതുലവണങ്ങൾ, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാണ് പുതിനയിലയിൽ അടങ്ങിയിട്ടുള്ളത് . ജലദോഷം, മൂക്കടപ്പ്, പനി, തലവേദന എന്നിവ അകറ്റാൻ പുതിനയില സഹായിക്കും.ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ആർത്തവം മൂലമുണ്ടാകുന്ന വയറുവേദനയ്ക്കും പുതിനയില കഴിക്കുന്നത് ഉത്തമമാണ്. പല്ലുവേദന അകറ്റാൻ പുതിനനീര് സഹായിക്കും. പുതിനയില ചവയ്ക്കുന്നതു വഴി വായ്‌നാറ്റം അകറ്റാം. വേനൽക്കാലത്ത് പുതിനയില വെള്ളത്തിലിട്ടു കുടിക്കുന്നത് ശരീരത്തിൽനിന്നും ജലാംശം നഷ്ടമാകുത് തടയാൻ സഹായിക്കും. ചട്നിയായോ കട്ടൻചായയിലോ മറ്റു കറികളിലോ നാരങ്ങാവെള്ളത്തിലോ ചേർത്തും പുതിന ഉപയോഗിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here