കറ്റാർവാഴ കൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നും കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ മതിയാകും. കറ്റാർവാഴ ജ്യൂസ് മസിൽ വേദന സന്ധിവേദന എന്നിവയും മാറ്റിതരും. ഇവയുടെ ജെൽ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ദഹനപ്രശ്‌നങ്ങൾ മാറ്റാൻ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചിൽ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നപോകുകയും ചെയ്യും. നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാൻ എന്നും ഡയറ്റിൽ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ മതി. തടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ കളയും. പല്ലിന്റെ ആരോഗ്യത്തിനും കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴയിലുള്ള ഘടകങ്ങൾ പല്ലിന്റെ ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകൾക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.

രോഗശാന്തിയേകും കറ്റാർവാഴ
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി പതിവായി വെറുംവയറ്റിൽ കറ്റാർവാഴനീരും തേനും യോജിപ്പിച്ചത് രണ്ട് സ്‌പൂൺ വീതം കഴിച്ചാൽ മതി. പച്ചമഞ്ഞൾ കറ്റാർവാഴ നീരിൽ അരച്ച് പുരട്ടുന്നത് വ്രണങ്ങൾ , കുഴിനഖം എന്നിവ ഇല്ലാതാക്കും.വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമ ഔഷധമാണിത്.

പിറ്റ്യൂട്ടറി ഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികൾ എന്നിവയുടെ പ്രവർത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്.
ദഹനക്രിയ ക്രമീകരണം, വിശപ്പ് വർദ്ധിപ്പിക്കൽ, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കൾ ഇല്ലാതാക്കൽ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.
ഷേവ് ചെയ്‌തശേഷം കറ്റാർവാഴ ജെൽ തടവുന്നത് റേസർ അലർജി, മുറിപ്പാടുകൾ ഇവ ഇല്ലാതാക്കും.
ഉറക്കം കിട്ടുന്നതിനും കുടവയർ കുറയ്‌ക്കുന്നതിനും മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാർവാഴയുടെ ദ്രവരൂപത്തിലുള്ള നീര് ഉപയോഗിക്കാറുണ്ട്.

  • പിറ്റ്യൂട്ടറി ഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികൾ എന്നിവയുടെ പ്രവർത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്.
  • ദഹനക്രിയ ക്രമീകരണം, വിശപ്പ് വർദ്ധിപ്പിക്കൽ, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കൾ ഇല്ലാതാക്കൽ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.
  • ഷേവ് ചെയ്‌തശേഷം കറ്റാർവാഴ ജെൽ തടവുന്നത് റേസർ അലർജി, മുറിപ്പാടുകൾ ഇവ ഇല്ലാതാക്കും.
  • ഉറക്കം കിട്ടുന്നതിനും കുടവയർ കുറയ്‌ക്കുന്നതിനും മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാർവാഴയുടെ ദ്രവരൂപത്തിലുള്ള നീര് ഉപയോഗിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here