ലോകത്തിലെതന്നെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താക്കളാണ് ഇന്ത്യക്കാർ.തങ്ങളുടെ ആളുകൾ കൂടുതൽ മധുരം കഴിക്കണമെന്ന് രാജ്യത്തെ പഞ്ചസാര മില്ലുകൾ ആഗ്രഹിക്കുന്നു. ആഭ്യന്തര വിപണിയിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി അവർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാൽ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് പ്രമേഹമുൾപ്പടെയുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തൽ കൂടിയാണെന്ന് നമുക്കറിയാം. ഒരു ശരാശരി അമേരിക്കക്കാരൻ ഒരു ദിവസം 22 ടീസ്പൂൺ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. ഇത് 350 കലോറിയിൽ കൂടുതലാണ്. അമിതവണ്ണവും, ഹൃദ്രോഗവുമുൾപ്പടെയുള്ള രോഗങ്ങൾ വരാൻ ഇതുകാരണമാകും. ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് അമേരിക്കക്കാർ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) ശുപാർശ ചെയ്തു.ഇനി ഇന്ത്യയുടെ കാര്യമെടുക്കാം. പ്രതിദിനം ഏകദേശം 10 സ്പൂൺ പഞ്ചസാര വരെ ഒരാൾ ഉപയോഗിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

അതായത് ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിവർഷം 18 കിലോ പഞ്ചസാര കഴിക്കുന്നു. സ്ത്രീകൾക്ക് പ്രതിദിനം 100 കലോറി വരെ പഞ്ചസാര കഴിക്കാമെന്നും, പുരുഷന്മാർക്ക് പ്രതിദിനം 150 കലോറി വരെയും ഉപയോഗിക്കാമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.എന്നിരുന്നാലും പ്രമേഹം പോലുള്ള രോഗങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം തേടുന്നത് നന്നായിരിക്കും. പഞ്ചസാരയെ വെളുത്ത വിഷം എന്ന് ചിലർ വിളിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ്. നമ്മുടെ ദൈനംദിന പഞ്ചസാര ഉപയോഗത്തിന്റെ നിയന്ത്രണമാണ് വേണ്ടത്. എല്ലാ ദിവസവും വ്യായാമം(ഓട്ടം,നടത്തം,സൈക്കിളിംഗ്….)ചെയ്യുന്നത് ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here