വാഷിംഗ്ടൺ:കൊവിഡ് ബാധിതൻ ആറടി അകലത്തിലാണെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാദ്ധ്യതയുണ്ടെന്ന പുതിയ പഠന റിപ്പോർട്ട്പുറത്ത് വിട്ട് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. ശ്വസന സമയത്ത് പുറത്ത് വിടുന്ന ശ്വാസകോശ ദ്രവങ്ങളിലൂടെ വൈറസ് പടരുമെന്നാണ് സിഡിസിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച പുതിയമാർഗനിർദ്ദേശവും പുറത്തിറക്കി.ശ്വസന സമയത്ത് ആളുകൾ പുറപ്പെടുവിക്കുന്ന ശ്വസന ദ്രവങ്ങൾ വായുവിൽ കലരുന്നു. വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ,ചെയ്യുമ്പോഴും ഇതു സംഭവിക്കുന്നു. രോഗിയിൽ നിന്ന് പുറത്തുവരുന്ന വൈറസ് കണങ്ങൾ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കുകയും ഇത് മറ്റുള്ളവർ ശ്വസിക്കുന്നതിലൂടെ വൈറസ് പകരുകയുംചെയ്യുന്നു.

കൊവിഡ് ബാധിതനായ ഒരാൾ പൊതുസ്ഥലത്ത് ഏറെ നേരം കഴിയുന്നതിലൂടെയും ഇപ്രകാരം വൈറസ് പകരാം. ഇത് ആറടി അകലെയുള്ള ആളെ പോലും രോഗബാധിതരാക്കും.അകലം പാലിക്കുന്നതിലൂടെ മാത്രമെ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാൻ സാധിക്കൂ. അടച്ചിട്ട മുറികളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനം വർധിപ്പിക്കും.രാജ്യാന്തര മെഡിക്കൽ ജേണൽ ആയ ലാൻസെറ്റ് വായുവിലൂടെ കൊവിഡ് പകരുമെന്ന് നേരത്തെേ പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here